സംസ്ഥാനത്ത് തുടര്‍ചയായ 2-ാം ദിവസവും സ്വര്‍ണവില കുറഞ്ഞു
Aug 31, 2021, 14:34 IST
തിരുവനന്തപുരം: (www.kasargodvartha.com 31.08.2021) സംസ്ഥാനത്ത് തുടര്‍ചയായ രണ്ടാം ദിവസവും സ്വര്‍ണവില കുറഞ്ഞു. ചൊവ്വാഴ്ച ഗ്രാമിന് 15 രൂപ കുറഞ്ഞു 4430 രൂപയും പവന് 120 രൂപ കുറഞ്ഞു 35,440 രൂപയുമാണ് നിരക്ക്. തിങ്കളാഴ്ച ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് ഗ്രാമിന് 4,445 രൂപയിലും പവന് 35,560 രൂപയുമായിരുന്നു.
ഓഗസ്റ്റ് ഒന്ന്, രണ്ട് തീയതികളിലായിരുന്നു സ്വര്‍ണത്തിന് ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. മാസത്തിന്റെ തുടക്കത്തില്‍ 36,000 രൂപയായിരുന്ന വില ഒരാഴ്ചയ്ക്കു ശേഷം 34,680 വരെയായി കുറഞ്ഞു. പിന്നീട് വില വീണ്ടും വര്‍ധിക്കുകയായിരുന്നു.
Keywords: Thiruvananthapuram, News, Kerala, Top-Headlines, Business, gold, Price, Gold prices fell for the second day in a row in Kerala