city-gold-ad-for-blogger

സംസ്ഥാനത്ത് തുടര്‍ചയായ 2-ാം ദിവസവും സ്വര്‍ണവില കുറഞ്ഞു

കൊച്ചി: (www.kasargodvartha.com 26.02.2022) സംസ്ഥാനത്ത് തുടര്‍ചയായ രണ്ടാം ദിവസവും സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ശനിയാഴ്ച കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന് 4,635 രൂപയിലും പവന് 37,080 രൂപയിലുമാണ് ശനിയാഴ്ച വ്യാപരം പുരോഗമിക്കുന്നത്.

വെള്ളിയാഴ്ച ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമായിരുന്നു കുറഞ്ഞത്. ഗ്രാമിന് 4685 രൂപയിലും പവന് 37480 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടന്നത്. യുക്രൈനെതിരെ റഷ്യ സൈനിക നടപടികള്‍ ആരംഭിച്ചതിന് പിന്നാലെ സ്വര്‍ണവിലയില്‍ വീണ്ടും ഏറ്റക്കുറച്ചിലുണ്ടായത്.

സംസ്ഥാനത്ത് തുടര്‍ചയായ 2-ാം ദിവസവും സ്വര്‍ണവില കുറഞ്ഞു



ഫെബ്രുവരി ആദ്യം സ്വര്‍ണവില 36,080 രൂപയില്‍ എത്തിയിരുന്നു. ഇതുവരെ 1,400 രൂപയാണ് പവന് വര്‍ധിച്ചിരിക്കുന്നത്. രാജ്യാന്തര വിപണിയിലേയും ഡെല്‍ഹി ബുള്ളിയന്‍ വിപണിയിലേയും വിലമാറ്റങ്ങളാണ് പ്രാദേശിക ആഭരണ വിപണികളില്‍ പ്രതിഫലിക്കുന്നത്. രാജ്യാന്തര വിപണിയിലും സ്വര്‍ണ വിലയിലും കുറവുണ്ടായിട്ടുണ്ട്. ശനിയാഴ്ച സ്വര്‍ണം ഔണ്‍സിന് 1,889.28 ഡോളറിനാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിയാഴ്ച ഇത് 1,907.65 ഡോളറില്‍ വ്യാപാരം തുടങ്ങി 1889.28 നാണ് വ്യാപാരം അവസാനിപ്പിച്ചത്.

Keywords:  Kochi, News, Kerala, Top-Headlines, Business, Gold, Price, Gold prices fell for the second day in a row in Kerala.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia