city-gold-ad-for-blogger

2 ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇടിഞ്ഞു; പവന് 36,000 രൂപയില്‍ താഴെ

കൊച്ചി: (www.kasargodvartha.com 31.01.2022) സംസ്ഥാനത്ത് രണ്ടുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇടിഞ്ഞു. തിങ്കളാഴ്ച 80 രൂപ കുറഞ്ഞതോടെ ഒരു പവന് സ്വര്‍ണത്തിന് 35,920 രൂപയായി. ഗ്രാമിന്റെ വിലയില്‍ 10 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. 4490 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഞായറാഴ്ച ഒരു ഗ്രാമിന് 4,500 രൂപയും ഒരു പവന് 36,000 രൂപയായിരുന്നു സ്വര്‍ണവില. ജനുവരിയുടെ തുടക്കത്തില്‍ 36,360 രൂപയായിരുന്നു സ്വര്‍ണവില. 10ന് 35,600 രൂപ രേഖപ്പെടുത്തി ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് തുടര്‍ചയായ ദിവസങ്ങളില്‍ വര്‍ധന രേഖപ്പെടുത്തിയ സ്വര്‍ണവില 26ന് 36,720 രൂപയായി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലായിരുന്നു.

2 ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇടിഞ്ഞു; പവന് 36,000 രൂപയില്‍ താഴെ

അടിയന്തിര ഘട്ടങ്ങളില്‍ എളുപ്പത്തില്‍ പണമാക്കി മാറ്റാനും ക്രയവിക്രയം ചെയ്യാനാകുമെന്നതാണ് ഏവര്‍ക്കും പ്രിയപ്പെട്ട നിക്ഷേപമായി സ്വര്‍ണം മാറാനുള്ള പ്രധാന കാരണം. ഇക്കാലങ്ങള്‍ക്കിടെയുണ്ടായ വിലക്കയറ്റത്തോട് സാധാരണക്കാര്‍ പൊരുതിയത് പ്രധാനമായും സ്വര്‍ണവിലയെ ആയുധമാക്കിയാണ്. അതിനാല്‍ തന്നെ ഓരോ ദിവസത്തെയും സ്വര്‍ണവില കൂടുന്നതും കുറയുന്നതും ഉയര്‍ന്ന പ്രാധാന്യത്തോടെയാണ് ജനം കാണുന്നത്.

Keywords: Kochi, News, Kerala, Top-Headlines, Gold, Price, Business, Gold prices fell down after two days.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia