സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്
Mar 5, 2021, 14:26 IST
തിരുവനന്തപുരം: (www.kasargodvartha.com 05.03.2021) സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. വെള്ളിയാഴ്ച ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. പവന് 280 രൂപയും നിരക്ക് താഴേക്ക് എത്തി. വെള്ളിയാഴ്ച ഗ്രാമിന് 4,145 രൂപയാണ് നിരക്ക്, പവന് 33,160 രൂപയുമാണ്.
മാര്‍ച് നാലിന് ഗ്രാമിന് 4,180 രൂപയും പവന് 33,440 രൂപയുമായിരുന്നു നിരക്ക്. അന്താരാഷ്ട്ര സ്വര്‍ണ നിരക്കിലും കഴിഞ്ഞ 24 മണിക്കൂറിനിടെ കുറവുണ്ടായി. ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,695.47 ഡോളറാണ് നിരക്ക്.
Keywords: Thiruvananthapuram, news, Kerala, Top-Headlines, Business, gold, Price, Gold prices fall in Kerala