സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; പവന് 320 കുറഞ്ഞ് 36,720 രൂപയിലെത്തി
Jan 11, 2021, 12:48 IST
തിരുവനന്തപുരം: (www.kasargodvartha.com 11.01.2021) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ തിങ്കളാഴ്ച കുറവ് രേഖപ്പെടുത്തി. പവന് 320 രൂപ കുറഞ്ഞ് 36,720 രൂപയിലെത്തി. രണ്ടു ദിവസത്തിനിടെ 1280 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയത്.
സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,836.30 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഡോളര്‍ കരുത്താര്‍ജിച്ചതും യുഎസ് ബോണ്ടുകളിലെ ആദായവര്‍ധയും ഓഹരി വിപണിയിലെ കുതിപ്പും സ്വര്‍ണവില കുറയാന്‍ കാരണമായി. കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിലും 2,350 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.
Keywords: Thiruvananthapuram, news, Kerala, Top-Headlines, Business, gold, Price, Gold prices fall in Kerala; Sovereign traded lower by 320 to Rs 36,720