സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; പവന് 240 രൂപ കുറഞ്ഞ് 35,280 രൂപയായി
Sep 8, 2021, 17:51 IST
കൊച്ചി: (www.kasargodvartha.com 08.09.2021) സംസ്ഥാനത്ത് ബുധനാഴ്ച സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 30 രൂപ താഴ്ന്ന് 4,410 രൂപയും പവന് 240 രൂപ കുറഞ്ഞ് 35,280 രൂപയുമായി. കഴിഞ്ഞ ദിവസം 35,520 രൂപയായിരുന്നു പവന്റെ വില.
സെപ്റ്റംബര്‍ നാല്, അഞ്ച്, ആറ് തീയതികളിലായിരുന്നു സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. പവന് 35,600 രൂപയായിരുന്നു ഈ ദിവസങ്ങളിലെ സ്വര്‍ണവില. തുടര്‍ന്ന് ചൊവ്വാഴ്ചയാണ് സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞത്.
Keywords: Kochi, News, Kerala, Top-Headlines, Business, Price, gold, Gold prices fall in Kerala; Sovereign declined by Rs 240 to Rs 35,280