സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; പവന് 36,600 രൂപയായി
Nov 20, 2021, 11:23 IST
കൊച്ചി: (www.kasargodvartha.com 20.11.2021) സംസ്ഥാനത്ത് ശനിയാഴ്ച സ്വര്‍ണവില കുറഞ്ഞു. പവന് 200 രൂപ കുറഞ്ഞ് 36,600 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 25 രൂപ കുറഞ്ഞ് 4575 രൂപയായി. കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ മാറ്റമില്ലായിരുന്നു. 36,800 രൂപയായിരുന്നു വെള്ളിയാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് വില.
വ്യാഴാഴ്ച സ്വര്‍ണവില ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വര്‍ധിച്ചിരുന്നു. ചൊവ്വാഴ്ച ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലേക്ക് സ്വര്‍ണം എത്തിയിരുന്നു. അന്ന് പവന് 36,920 രൂപയായിരുന്നു. ബുധനാഴ്ച പവന് 200 രൂപ കുറഞ്ഞിരുന്നു.
Keywords: Kochi, News, Kerala, Business, Top-Headlines, Gold, Price, Gold prices fall in Kerala; 36,600 per sovereign