സംസ്ഥാനത്ത് തുടര്‍ചയായ രണ്ടാം ദിവസവും സ്വര്‍ണവില കുറഞ്ഞു; പവന് 35,640 രൂപ
Jul 22, 2021, 17:05 IST
തിരുവനന്തപുരം: (www.kasargodvartha.com 22.07.2021) സംസ്ഥാനത്ത് തുടര്‍ചയായ രണ്ടാം ദിവസവും സ്വര്‍ണവില കുറഞ്ഞു. വ്യാഴാഴ്ചയും പവന്റെ വില 280 രൂപ കുറഞ്ഞു. ഇതോടെ ഒരു പവന്റെ വില 35,640 രൂപയായി. ഗ്രാമിന്റെ വില 4490 രൂപയില്‍ നിന്ന് 4455 രൂപയുമായാണ് താഴ്ന്നത്. രണ്ട് ദിവസത്തിനുള്ളില്‍ പവന്റെ വിലയില്‍ 580 രൂപയുടെ കുറവാണുണ്ടായത്.
ആഗോള തലത്തില്‍ ഓഹരി സൂചികകള്‍ കുതിച്ചതോടെ സ്പോട് ഗോള്‍ഡ് വിലയില്‍ കുറവുണ്ടായി. ട്രോയ് ഔണ്‍സിന് 1,801.82 ഡോളറിലാണ് വ്യാപാരം നടന്നത്. കഴിഞ്ഞദിവസം ആഴ്ചയിലെ താഴ്ന്ന നിലവാരമായ 1,793.59ലേയ്ക്ക് വിലയിടിയുകയും ചെയ്തിരുന്നു.
Keywords: Thiruvananthapuram, News, Kerala, Top-Headlines, Business, gold, Price, Gold prices fall for second day in a row