city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്ന് സ്വര്‍ണവില താഴേക്ക്

തിരുവനന്തപുരം: (www.kasargodvartha.com 15.11.2021) സംസ്ഥാനത്ത് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്ന് സ്വര്‍ണവില താഴേക്ക്. തിങ്കളാഴ്ച പവന് 160 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഞായറാഴ്ച വരെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു സ്വര്‍ണവില. തിങ്കളാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 36,720 രൂപയാണ് വില. ഗ്രാമിന് 4590 രൂപയുമാണ് വില.

ഞായറാഴ്ച വരെ 36,720 രൂപയായിരുന്നു ഒരു പവന് വില. നവംബര്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ ഇതുവരെയുള്ള സ്വര്‍ണവില 3, 4 തീയതികളിലായിരുന്നു. 35640 രൂപയായിരുന്നു അന്നത്തെ ഒരു പവന്‍ സ്വര്‍ണവില. 35760 രൂപയായിരുന്നു നവംബര്‍ ഒന്നിലെ സ്വര്‍ണവില. 

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്ന് സ്വര്‍ണവില താഴേക്ക്

13 ദിവസങ്ങള്‍ക്കപ്പുറം 1120 രൂപയോളമാണ് സ്വര്‍ണവില വര്‍ധിച്ചത്. അവസാന 11 ദിവസത്തിനിടെ 1240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് വില വര്‍ധിച്ചത്.

Keywords: Thiruvananthapuram, News, Kerala, Top-Headlines, Gold, Price, Business, Gold prices fall down from this month's high

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia