city-gold-ad-for-blogger

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 36,120 രൂപയായി

കൊച്ചി: (www.kasargodvartha.com 22.12.2021) സംസ്ഥാനത്ത് ബുധനാഴ്ച സ്വര്‍ണവില വീണ്ടും കുറഞ്ഞു. 120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,120 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4515 രൂപയായി. ചൊവ്വാഴ്ചയും സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. 

ചൊവ്വാഴ്ച 320 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,240 രൂപയാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 40 രൂപ കുറഞ്ഞതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4530 രൂപയായിരുന്നു. പവന് 36,560 രൂപ രേഖപ്പെടുത്തിയ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്നാണ് ചൊവ്വാഴ്ച സ്വര്‍ണവില ഇടിഞ്ഞത്. 

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 36,120 രൂപയായി

ഡിസംബര്‍ ഒന്ന്, രണ്ട് തിയതികളില്‍ പവന് 35,680 രൂപയായിരുന്നു സ്വര്‍ണ വില. ഡിസംബര്‍ മൂന്നിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണ വില എത്തിയത്. ഒരു പവന്‍ സ്വര്‍ണത്തിന് 35,560 രൂപയായിരുന്നു വില. പിന്നീട് വില ഉയരുകയായിരുന്നു. ഈ മാസം ഇതുവരെ പവന് 880 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

Keywords: Kochi, News, Kerala, Top-Headlines, Business, Gold, Price, Gold prices fall again in Kerala 

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
WebDesk Omega
WebDesk Omega

94339 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia