സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു; പവന് 35,320 രൂപയായി
Apr 28, 2021, 13:25 IST
തിരുവനന്തപുരം: (www.kasargodvartha.com 28.04.2021) സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. 240 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന് ബുധനാഴ്ച 35,320 രൂപയാണ് വില. ഗ്രാമിന് 30 രൂപ കുറഞ്ഞ് 4,415 രൂപയാണ് നിരക്ക്. ചൊവ്വാഴ്ച പവന് 120 രൂപ കുറഞ്ഞിരുന്നു.
ഏപ്രില്‍ 27 ന്, ഗ്രാമിന് 4,445 രൂപയും പവന് 35,560 രൂപയുമായിരുന്നു നിരക്ക്. രണ്ട് ദിവസംകൊണ്ട് സ്വര്‍ണത്തിന് 360 രൂപയാണ് കുറഞ്ഞത്. അന്താരാഷ്ട്ര സ്വര്‍ണ നിരക്കില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കുറവുണ്ടായി. ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,769 ഡോളറാണ് നിരക്ക്.