city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Price Drop | സ്വര്‍ണവിലയിൽ ഇടിവ്; പവന് വീണ്ടും 58,000 രൂപയിൽ താഴെ

Gold prices in Kerala
Representational Image Generated by Meta AI

● 22 കാരറ്റ് സ്വർണം ഗ്രാമിന് 7230 രൂപയായി.
● 18 കാരറ്റ് സ്വർണത്തിന്റെ വിലയും ഗണ്യമായി കുറഞ്ഞു.
● വെള്ളി നിരക്കിലും ഇടിവ് രേഖപ്പെടുത്തി.

കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്. വെള്ളിയാഴ്ച (12.12.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് കുറഞ്ഞത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7230 രൂപയിലും പവന് 57,840 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 45 രൂപ ഇടിഞ്ഞ് 5970 രൂപയും പവന് 360 രൂപ കുറഞ്ഞ് 47,760 രൂപയുമാണ് നിരക്ക്. വെള്ളി നിരക്കിലും ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് മൂന്ന് രൂപ കുറഞ്ഞ് 98 രൂപയായാണ് താഴ്ന്നത്.

വ്യാഴാഴ്ച (12.12.2024) സ്വർണം, വെള്ളി നിരക്കുകളിൽ മാറ്റമുണ്ടായിരുന്നില്ല. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7285 രൂപയിലും പവന് 58280 രൂപയിലുമാണ് വിപണനം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6015 രൂപയും പവന് 48,120 രൂപയുമായിരുന്നു നിരക്ക്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 101 രൂപയായിരുന്നു വിപണിവില.

അതേസമയം ബുധനാഴ്ച (11.12.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 80 രൂപയും പവന് 640 രൂപയും കൂടിയിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7285 രൂപയിലും പവന് 58,280 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 65 രൂപയും പവന് 520 രൂപയും വർധിച്ച് ഗ്രാമിന് 6015 രൂപയും പവന് 48120 രൂപയുമായിരുന്നു വിപണിവില. എന്നാൽ ബുധനാഴ്ച വെള്ളി നിരക്കില്‍ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 101 രൂപയായിരുന്നു വില.

Gold prices in Kerala

ചൊവ്വാഴ്ച (10.12.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് വർധിച്ചത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7205 രൂപയിലും പവന് 57,640 രൂപയിലുമാണ് വിപണനം നടന്നത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 65 രൂപ വർധിച്ച് 5950 രൂപയും പവന് 520 രൂപ കൂടി 47,600 രൂപയുമായിരുന്നു നിരക്ക്. ചൊവ്വാഴ്ച വെള്ളിക്കും കൂടിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് മൂന്ന് രൂപ കൂടി 101 രൂപയായാണ് ഉയർന്നത്.

തിങ്കളാഴ്ച (09.12.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കൂടിയിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7130  രൂപയിലും പവന് 57,040 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 10 രൂപ വർധിച്ച് 5885 രൂപയും പവന് 80 രൂപ കൂടി 47,080 രൂപയുമായിരുന്നു  വിപണിവില. എന്നാൽ തിങ്കളാഴ്ച വെള്ളി വിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 98 രൂപയായിരുന്നു നിരക്ക്.


സ്വർണവിലയിലെ മാറ്റങ്ങൾ

ഒക്ടോബർ 31 - 59,640 രൂപ
നവംബർ 30 -  57,200 രൂപ
ഡിസംബർ 01 -  57,200 രൂപ
ഡിസംബർ 02 -  56,720  രൂപ
ഡിസംബർ 03 -  57,040  രൂപ
ഡിസംബർ 04 -  57,040  രൂപ
ഡിസംബർ 05 -  57,120 രൂപ
ഡിസംബർ 06 -  56,920 രൂപ
ഡിസംബർ 07 -  56,920 രൂപ

ഡിസംബർ 08 -  56,920 രൂപ
ഡിസംബർ 09 -  57,040 രൂപ
ഡിസംബർ 10 -  57,640 രൂപ
ഡിസംബർ 11 -  58,280  രൂപ
ഡിസംബർ 12 -  58,280  രൂപ
ഡിസംബർ 13 -  57,840 രൂപ

#goldprice #kerala #gold #silver #investment #economy #business #jewellery

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia