Gold Prices | രൂപയുടെ മൂല്യത്തിൽ വ്യത്യാസം; കേരളത്തിൽ സ്വർണവില താഴ്ന്നു; പവന് 64,000 രൂപയ്ക്ക് മുകളിൽ തന്നെ

● 22 കാരറ്റ് സ്വർണം പവന് 64,080 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
● 18 കാരറ്റ് സ്വർണത്തിനും വില കുറഞ്ഞു.
● വെള്ളി വിലയിൽ മാറ്റമില്ല.
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവില താഴ്ന്നു. ചൊവ്വാഴ്ച (11.02.2025) 10 മണിക്ക് ശേഷം 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 8010 രൂപയിലും പവന് 64,080 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ചൊവ്വാഴ്ച രാവിലെ ആദ്യം സ്വർണവില നിശ്ചയിക്കുമ്പോൾ അന്താരാഷ്ട്ര സ്വർണവില 2923 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 87.29ലും ആയിരുന്നു. അതനുസരിച്ച് 8060 രൂപ ഗ്രാമിനും 64,480 രൂപ പവനും വില പ്രസിദ്ധീകരിച്ചിരുന്നു.
എന്നാൽ 10 മണിക്ക് ശേഷം രൂപ കൂടുതൽ കരുത്ത് ആകുകയും 87.29 നിന്നും 86.86 പൈസയിലേക്ക് എത്തുകയുണ്ടായി. 43 പൈസയുടെ വ്യത്യാസമാണ് വന്നത്. അതനുസരിച്ച് 50 രൂപ ഗ്രാമിൽ കുറവ് രേഖപ്പെടുത്തുകയും വില പുതുക്കി നിശ്ചയിക്കുകയുമായിരുന്നുവെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ് അബ്ദുൽ നാസർ അറിയിച്ചു.
18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 6610 രൂപയും പവന് 52,880 രൂപയുമാണ് നിരക്ക്. രാവിലെ ആദ്യം 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 6650 രൂപയിലും പവന് 53,200 രൂപയിലുമാണ് വ്യാപാരം നടന്നത്. സാധാരണ വെള്ളിക്ക് ഗ്രാമിന് 106 രൂപയാണ് നിലവിലെ വിപണിവില. 24 കാരറ്റ് സ്വർണം ബാങ്ക് നിരക്ക് കിലോഗ്രാമിന് 90 ലക്ഷം രൂപ ആയിട്ടുണ്ട്. ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 70000 രൂപയ്ക്ക് അടുത്ത് നൽകണം.
സ്വർണ വില വർധനവിൻ്റെ കാരണങ്ങൾ
കഴിഞ്ഞ ഒരു മാസം കൊണ്ട് സ്വർണവില 280- 300 ഡോളർ ഉയർന്നു. നവംബർ മാസത്തിൽ 2790 ഡോളറിൽ നിന്നും 2536 ഡോളർ വരെ കുറഞ്ഞ സ്വർണവില, വീണ്ടും ഏകദേശം 406 ഡോളർ ഉയർന്നു 2942 ഡോളറിലേക്ക് എത്തി. ഇന്ത്യൻ രൂപ കൂടുതൽ ദുർബലമായതാണ് ആഭ്യന്തര വില ഉയരാനുള്ള കാരണം.. നവംബർ മുതൽ ഫെബ്രുവരി സീസണൽ ഡിമാൻഡ് ഉള്ള സമയത്ത് ഇസ്രാഈൽ - ഗസ്സ വെടിനിർത്തൽ വന്നുവെങ്കിലും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര യുദ്ധവും, അതിനെ തുടർന്നുള്ള പിരിമുറുക്കങ്ങളും കാരണം സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിൻ്റെ ഡിമാൻഡ് കൂട്ടി.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Gold prices dropped in Kerala as the rupee strengthened slightly. Prices for 22-carat gold and 18-carat gold fluctuated, with changes in exchange rates affecting prices.
#GoldPrices #KeralaGold #GoldRate #RupeeFluctuation #KochiNews #GoldMarket