Market Update | സ്വർണവിലയിൽ വീണ്ടും ഇടിവ്; പവന് 160 രൂപ കുറഞ്ഞ് 50560 രൂപയിലെത്തി; വെള്ളി നിരക്കും താഴേക്ക്
ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞു 88 രൂപയായാണ് താഴ്ന്നത്.
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വര്‍ണവില ഒരിടവേളയ്ക്ക് ശേഷം വീണ്ടും കുറഞ്ഞു. ചൊവ്വാഴ്ച (30.07.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയുടെയും പവന് 160 രൂപയുടെയും ഇടിവാണ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6320 രൂപയിലും പവന് 50,560 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കൂടാതെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപ കുറഞ്ഞ് 5230 രൂപയും പവന് 120 രൂപ ഇടിഞ്ഞ് 41,840 രൂപയുമാണ് വിപണിവില. വെള്ളി വിലയിലും ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞു 88 രൂപയായാണ് താഴ്ന്നത്.
തിങ്കളാഴ്ച (29.07.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും ഗ്രാമിന് 120 രൂപയും വർധിച്ചിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6340 രൂപയിലും പവന് 50,720 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 10 രൂപ കൂടി 5235 രൂപയും പവന് 80 രൂപ വർധിച്ച് 41,960 രൂപയുമായിരുന്നു നിരക്ക്. അതേസമയം തിങ്കളാഴ്ച വെള്ളി വിലയിൽ മാറ്റമുണ്ടായിരുന്നില്ല.
ശനിയാഴ്ച (27.07.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപ കൂടി 6325 രൂപയിലും പവന് 200 രൂപ കൂടി 50,600 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 05 രൂപ കൂടി 5235 രൂപയും പവന് 40 രൂപ കൂടി 41,880 രൂപയുമായിരുന്നു വിപണിവില. ശനിയാഴ്ചയും വെള്ളി നിരക്കില്‍ മാറ്റമുണ്ടായില്ല.
വെള്ളിയാഴ്ച (26.07.2024) രാവിലെ മാറ്റമില്ലാതെ വ്യാപാരം ആരംഭിച്ച സ്വര്‍ണവിലയില്‍ രാവിലെ 11.30 മണി ആയപ്പോഴേക്കും ഇടിവ് രേഖപ്പെടുത്തിയിരുന്നു. രാവിലെ ആദ്യം ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6400 രൂപയിലും പവന് 51,200 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5310 രൂപയും പവന് 42,480 രൂപയുമായിരുന്നു നിരക്ക്.
വൈകാതെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 100 രൂപ കുറഞ്ഞ് 6300 രൂപയും പവന് 800 രൂപ കുറഞ്ഞ് 50,400 രൂപയുമായി താഴ്ന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞ് 5230 രൂപയും പവന് 640 രൂപ കുറഞ്ഞ് 41840 രൂപയുമായിരുന്നു വില. ഒരു ഗ്രാം സാധാരണ വെള്ളിക്ക് മാറ്റമില്ലാതെ 89 രൂപ തന്നെയായിരുന്നു നിരക്ക്