city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Market | സ്വർണവിലയിൽ നേരിയ ഇടിവ്; പവന് ഏറ്റവും ഉയർന്ന നിരക്കുകളിലൊന്നിൽ തുടരുന്നു

Gold Prices Dip Slightly in Kerala
Representational Image Generated by Meta AI

● പശ്ചിമേഷ്യയിലെ യുദ്ധഭീതി വിലയെ സ്വാധീനിക്കുന്നു
● ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7095 രൂപ
● പവന് 56,760 രൂപയാണ് നിരക്ക്

കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. എന്നിരുന്നാലും  പവന് ഏറ്റവും ഉയർന്ന നിരക്കുകളിലൊന്നിൽ തന്നെയാണ് വ്യാപാരം നടക്കുന്നത്. ശനിയാഴ്ച (28.09.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് അഞ്ച് രൂപയും പവന് 40 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7095 രൂപയും പവന് 56,760 രൂപയുമാണ് നിരക്ക്. എന്നാൽ 18 കാരറ്റ് സ്വര്‍ണത്തിന് മാറ്റമില്ല. ഗ്രാമിന് 5870 രൂപയിലും പവന് 46,960 രൂപയിലുമാണ് വിപണനം നടക്കുന്നത്. വെള്ളിക്കും കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞു 98 രൂപയായാണ് താഴ്ന്നത്.

Gold Prices Dip Slightly in Kerala

വെള്ളിയാഴ്ച (27.09.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപ കൂടി 7100 രൂപയിലും പവന് 320 രൂപ കൂടി 56,800 രൂപയിലുമാണ് വ്യാപാരം നടന്നത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപ കൂടി 5870 രൂപയും പവന് 240 രൂപ കൂടി 46,960 രൂപയുമായിരുന്നു നിരക്ക്.  എന്നാൽ വെള്ളിയാഴ്ച വെള്ളിനിരക്കില്‍ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 99 രൂപയിലാണ് വിപണനം നടന്നത്.

വ്യാഴാഴ്ച (26.09.2024) സ്വർണവിലയിൽ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7060 രൂപയും പവന് 56,480 രൂപയുമായിരുന്നു നിരക്ക്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 5840 രൂപയും പവന് 46,720 രൂപയുമായിരുന്നു വില. എന്നാൽ വ്യാഴാഴ്ച വെള്ളിക്ക് കൂടിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 99 രൂപയായാണ് ഉയർന്നത്.

ബുധനാഴ്ച (25.09.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപയും പവന്  480 രൂപയുമാണ് വർധിച്ചത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 45 രൂപയും പവന് 360 രൂപയും കൂടിയിരുന്നു. ബുധനാഴ്ച വെള്ളിവിലയും വർധിക്കുകയുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് രണ്ട് രൂപ കൂടി 98 രൂപയിലാണ് വിപണനം നടന്നത്.

ചൊവ്വാഴ്ച (24.09.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7000 രൂപയിലും പവന് 56,000 രൂപയിലുമാണ് വ്യാപാരം നടന്നത്.18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപ കൂടി 5795 രൂപയും പവന് 80 രൂപ വർധിച്ച് 46,360 രൂപയുമാണ് വിപണിവില. എന്നാൽ വെള്ളിവിലയിൽ മാറ്റമുണ്ടായില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 96 രൂപയായിരുന്നു നിരക്ക്.

തിങ്കളാഴ്ച (23.09.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ചിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6980 രൂപയിലും പവന് 55,840 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപ കൂടി 5785 രൂപയും പവന് 80 രൂപ വർധിച്ച് 46,280 രൂപയുമായിരുന്നു നിരക്ക്. എന്നാൽ തിങ്കളാഴ്ചയും വെള്ളിവിലയിൽ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 96 രൂപയിലാണ് വിപണനം നടന്നത്.

കഴിഞ്ഞ ദിവസങ്ങളിലെ സ്വർണവില (പവൻ നിരക്ക്):

പശ്ചിമേഷ്യയിൽ  ആക്രമണം രൂക്ഷമായതാണ്  വിലവർധനവിന് കാരണമായത്. യുദ്ധഭീതി വർധിക്കുന്നതോടെ നിക്ഷേപകർ സ്വർണത്തിലേക്ക് തിരിയുന്നതാണ് വിലയെ സ്വാധീനിക്കുന്നത്. ഈ വർഷം മെയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെകോര്‍ഡ് തിരുത്തിയാണ് കഴിഞ്ഞ ശനിയാഴ്ച സ്വര്‍ണവില പുതിയ റെകോർഡ് കുറിച്ചത്. അത് മറികടന്ന് തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ബുധനാഴ്ചയും പുതിയ ഉയരം തൊട്ടിരുന്നു. അതും തകർത്താണ് വെള്ളിയാഴ്ച ഏറ്റവും ഉയർന്ന നിരക്കിലെത്തിയത്. 

* ഓഗസ്റ്റ് 31 -  53,560 രൂപ
* സെപ്റ്റംബർ 1 - 53,560 രൂപ
* സെപ്റ്റംബർ 2 - 53,360 രൂപ
* സെപ്റ്റംബർ 3 - 53,360 രൂപ
* സെപ്റ്റംബർ 4 - 53,360 രൂപ
* സെപ്റ്റംബർ 5 - 53,360 രൂപ
* സെപ്റ്റംബർ 6 - 53,760 രൂപ
* സെപ്റ്റംബർ 7 - 53,440 രൂപ
* സെപ്റ്റംബർ 8 - 53,440 രൂപ
* സെപ്റ്റംബർ 9 - 53,440 രൂപ
* സെപ്റ്റംബർ 10 - 53,440 രൂപ

* സെപ്റ്റംബർ 11 - 53,720  രൂപ
* സെപ്റ്റംബർ 12 - 53,640 രൂപ
* സെപ്റ്റംബർ 13 - 54,600 രൂപ
* സെപ്റ്റംബർ 14 - 54,920  രൂപ
* സെപ്റ്റംബർ 15 - 54,920  രൂപ
* സെപ്റ്റംബർ 16 - 55,040  രൂപ
* സെപ്റ്റംബർ 17 - 54,920  രൂപ
* സെപ്റ്റംബർ 18 - 54,800 രൂപ
* സെപ്റ്റംബർ 19 - 54,600 രൂപ
* സെപ്റ്റംബർ 20 - 55,080 രൂപ

* സെപ്റ്റംബർ 21 - 55,680  രൂപ
* സെപ്റ്റംബർ 22 - 55,680  രൂപ
* സെപ്റ്റംബർ 23 - 55,840  രൂപ
* സെപ്റ്റംബർ 24 - 56,000  രൂപ
* സെപ്റ്റംബർ 25 - 56,480 രൂപ
* സെപ്റ്റംബർ 26 - 56,480 രൂപ
* സെപ്റ്റംബർ 27 - 56,800 രൂപ
* സെപ്റ്റംബർ 28 - 56,760 രൂപ

#goldprice #kerala #india #economy #finance #investment #market

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia