city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Gold Price | ഡിസംബർ മാസത്തിൽ സ്വർണത്തിന് ഇടിവോടെ തുടക്കം; പവന് 480 രൂപ കുറഞ്ഞ് 57,000ന് താഴയെത്തി

Gold Prices Dip in Kerala
Representational Image Generated by Meta AI

● 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 60 രൂപയാണ് കുറഞ്ഞത്
● 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 50 രൂപ ഇടിഞ്ഞു 
● വെള്ളിക്ക് ഒരു രൂപ കൂടി 97  രൂപയായി

കൊച്ചി: (KasargodVartha)  ഡിസംബർ മാസത്തിലെ ആദ്യ വ്യാപാര ദിനത്തിൽ സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്. തിങ്കളാഴ്ച (02.12.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7090 രൂപയിലും പവന് 56,720 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപ ഇടിഞ്ഞ് 5860 രൂപയും പവന് 400 രൂപ കുറഞ്ഞ് 46,880 രൂപയുമാണ് നിരക്ക്. എന്നാൽ വെള്ളിക്ക് കൂടി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 97  രൂപയായാണ് ഉയർന്നത്.

Gold Prices Dip in Kerala

കൂടിയും കുറഞ്ഞും സ്വർണവിലയിൽ വലിയ ചാഞ്ചാട്ടമാണ് നവംബർ മാസത്തിൽ കണ്ടത്. മാസവസാനത്തിൽ ശനിയാഴ്ച (30.11.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയും  കുറഞ്ഞിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7150 രൂപയിലും പവന് 57,200 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് അഞ്ച് രൂപ ഇടിഞ്ഞ് 5910 രൂപയും പവന് 40 രൂപ കുറഞ്ഞ് 47,280 രൂപയുമായിരുന്നു വിപണിവില. എന്നാൽ ശനിയാഴ്ച വെള്ളിക്ക് മാറ്റമുണ്ടായില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 96 രൂപയായിരുന്നു നിരക്ക്.

വെള്ളിയാഴ്ച (29.11.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 70 രൂപയും പവന് 560 രൂപയും കൂടിയിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7160 രൂപയിലും പവന് 57,280 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 55 രൂപ കൂടി 5915 രൂപയും പവന് 440 രൂപ വർധിച്ച് 47320 രൂപയുമായിരുന്നു നിരക്ക്. വെള്ളിയാഴ്ച വെള്ളിനിരക്കും വര്‍ധിക്കുകയുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 96 രൂപയിൽ നിന്ന് ഒരു രൂപ കൂടി 97 രൂപയായിരുന്നു വിപണിവില.

വ്യാഴാഴ്ച (27.11.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7090 രൂപയിലും പവന് 56,720 രൂപയിലുമാണ് വിപണനം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 5860 രൂപയും പവന് 80 രൂപ ഇടിഞ്ഞ് 46,880 രൂപയുമായിരുന്നു വില. എന്നാൽ വെള്ളി വില മാറ്റമില്ലാതെ തുടർന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 96 രൂപയായിരുന്നു വ്യാഴാഴ്ചത്തെ വിപണിവില.

രണ്ട് ദിവസത്തെ ഇടിവിന് പിന്നാലെ ബുധനാഴ്ച (27.11.2024) സ്വർണവില വർധിച്ചിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കൂടിയിരുന്നത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7105 രൂപയും പവന് 56,840 രൂപയുമായിരുന്നു നിരക്ക്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപ വർധിച്ച് 5870 രൂപയും പവന് 160 രൂപ കൂടി 46,960 രൂപയുമായിരുന്നു വിപണിവില. ബുധനാഴ്ചയും വെള്ളി വിലയിൽ മാറ്റമുണ്ടായില്ല.

സ്വർണവിലയിലെ മാറ്റങ്ങൾ

ഒക്ടോബർ 31 - 59,640 രൂപ
നവംബർ 21 - 57,160 രൂപ
നവംബർ 22 - 57,800 രൂപ
നവംബർ 23 - 58,400  രൂപ
നവംബർ 24 - 58,400  രൂപ
നവംബർ 25 - 57,600 രൂപ
നവംബർ 26 - 56,640 രൂപ
നവംബർ 27 - 56,840 രൂപ
നവംബർ 28 - 56,720 രൂപ
നവംബർ 29 -  57,280 രൂപ
നവംബർ 30 -  57,200 രൂപ
ഡിസംബർ 02 -  56,720  രൂപ

#goldprice, #kerala, #goldrate, #goldinvestment, #finance, #economy, #businessnews

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia