Market | സ്വർണവിലയിൽ ഇടിവ്; മാറ്റമില്ലാതെ വെള്ളി നിരക്ക്
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 6680 രൂപയിലും പവന് 53,440 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. വ്യാഴാഴ്ച (21.08.2024) ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 6680 രൂപയിലും പവന് 53,440 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 20 രൂപ കുറഞ്ഞ് 5530 രൂപയും പവന് 160 രൂപ ഇടിഞ്ഞ് 44,240 രൂപയുമാണ് നിരക്ക്. എന്നാൽ വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 92 രൂപയിൽ വ്യാപാരം തുടരുന്നു.
ബുധനാഴ്ച (21.08.2024) ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 50 രൂപയും പവന് 400 രൂപയും വർധിച്ചിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 6710 രൂപയിലും പവന് 53,680 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 40 രൂപ കൂടി 5550 രൂപയും പവന് 320 രൂപ വർധിച്ച് 44,400 രൂപയുമായിരുന്നു നിരക്ക്. വെള്ളി വിലയിൽ വ്യാഴാഴ്ചയും മാറ്റമുണ്ടായിരുന്നില്ല.
ചൊവ്വാഴ്ച (20.08.2024) ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 6660 രൂപയിലും പവന് 53,280 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് അഞ്ച് രൂപ കുറഞ്ഞ് 5515 രൂപയും പവന് 40 രൂപ ഇടിഞ്ഞ് 44,080 രൂപയുമായിരുന്നു നിരക്ക്. എന്നാൽ ചൊവ്വാഴ്ച വെള്ളി വിലയിൽ വർധനവ് രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരൂപ വർധിച്ച് 92 രൂപയായാണ് ഉയർന്നത്.
തിങ്കളാഴ്ച (19.08.2024) സ്വർണവിലയിൽ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 6670 രൂപയിലും പവന് 53,360 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണം 5515 രൂപയും പവന് 44,120 രൂപയുമായിരുന്നു വിപണി വില. അതേസമയം തിങ്കളാഴ്ചയും വെള്ളി വില കൂടിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരൂപ വർധിച്ച് 91 രൂപയിലാണ് വിപണനം നടന്നത്.
#goldprice #Kerala #silverprice #preciousmetals #markettrends #economy