city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Market | സ്വർണവില താഴേക്ക്; പവന് 120 രൂപ കുറഞ്ഞു; വെള്ളിക്കും ഇടിവ്

Gold Prices Dip in Kerala; Sovereign Gold Bonds Remain Attractive
Representational Image Generated by Meta AI

● ഒക്ടോബർ മാസം സ്വർണവില ഗണ്യമായി ഉയർന്നു.
● നവംബർ ആദ്യം മുതൽ വില കുറയാൻ തുടങ്ങി.
● ദീപാവലിക്ക് ശേഷം വിലയിൽ ഇടിവ് രേഖപ്പെടുത്തി.

കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ചൊവ്വാഴ്ച (04.11.2024) 22 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്.  22 കാരറ്റ് സ്വര്‍ണത്തിമിന് 7355 രൂപയിലും പവന് 58,840 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 6065 രൂപയും പവന് 
80 രൂപ ഇടിഞ്ഞ് 48,520 രൂപയുമാണ് നിരക്ക്. വെള്ളിവിലയിലും ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞ് 102 രൂപയായാണ് താഴ്ന്നത്.

Gold Prices Dip in Kerala; Sovereign Gold Bonds Remain Attractive

തിങ്കളാഴ്ച (04.11.2024) സ്വർണം, വെള്ളി നിരക്കുകളിൽ മാറ്റമുണ്ടായിരുന്നില്ല. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7370 രൂപയിലും പവന് 58,960 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6075 രൂപയും പവന് 48,600 രൂപയുമായിരുന്നു വിപണിവില. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 103 രൂപയായിരുന്നു വിപണിവില.

ദീപാവലിക്ക് പിന്നാലെ ഈ മാസത്തെ ആദ്യത്തെ രണ്ട് ദിവസങ്ങളിൽ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ശനിയാഴ്ച (02.11.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയും ഇടിഞ്ഞിരുന്നു. അതേസമയം ശനിയാഴ്ചയും വെള്ളിനിരക്കില്‍ മാറ്റമുണ്ടായിരുന്നില്ല.

വെള്ളിയാഴ്ച (01.11.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് ഒറ്റയടിക്ക് കുറഞ്ഞത്.  22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7385 രൂപയിലും പവന് 59,080 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 55 രൂപ കുറഞ്ഞ് 6085 രൂപയും പവന് 440 രൂപ ഇടിഞ്ഞ് 48,680 രൂപയുമായിരുന്നു നിരക്ക്. വെള്ളിയാഴ്ച വെള്ളി വിലയിലും ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് മൂന്ന് രൂപ കുറഞ്ഞ് 103 രൂപയായാണ് താഴ്ന്നത്.

വ്യാഴാഴ്ച (31.10.2024) സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരുന്നു. മൂന്ന് ദിവസത്തിനിടെ മാത്രം 1120  രൂപയാണ് പവന് വർധിച്ചിരുന്നത്. വ്യാഴാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കൂടിയത്.  22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7455 രൂപയിലും പവന് 59,640 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപ കൂടി 6140 രൂപയും പവന് 80 രൂപ വർധിച്ച് 49,120 രൂപയുമായിരുന്നു വിപണിവില. അതേസമയം വെള്ളി വിലയിൽ മാറ്റമുണ്ടായില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 106 രൂപയായിരുന്നു നിരക്ക്.

സ്വർണവിലയിലെ മാറ്റങ്ങൾ

ഒക്ടോബർ മാസം കേരളത്തിലെ സ്വർണവില ഗണ്യമായി ഉയർന്നു. ഒക്ടോബർ 31 ന് സ്വർണം ഗ്രാമിന് 59,640 രൂപയിൽ എത്തി, ഇത് ഏറ്റവും ഉയർന്ന നിരക്കായിരുന്നു. എന്നാൽ നവംബർ ആദ്യത്തെ ദിവസങ്ങളിൽ വില കുറഞ്ഞു തുടങ്ങി, നവംബർ അഞ്ചിന് 58,840 രൂപയായി. 

സ്വർണവിലയിലെ ഈ അസ്ഥിരതയ്ക്ക് പ്രധാന കാരണങ്ങളായി ലോകരാഷ്ട്രങ്ങളിലെ അനിശ്ചിതത്വവും ആഗോള സമ്പദ്‌വ്യവസ്ഥയിലെ അസ്ഥിരതകളും ചൂണ്ടിക്കാണിക്കപ്പെടുന്നു. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പോലുള്ള രാഷ്ട്രീയ സംഭവങ്ങൾ നിക്ഷേപകരിൽ ആശങ്ക സൃഷ്ടിച്ച് അവർ സുരക്ഷിതമായ നിക്ഷേപമായി സ്വർണം തേടുന്നതിന് കാരണമാകുന്നു. ഇന്ത്യയിലെ ഉത്സവകാലവും വിവാഹ സീസണും സ്വർണത്തിനുള്ള ആവശ്യം വർധിപ്പിച്ച് വിലയിൽ സ്വാധീനം ചെലുത്തുന്നു.

ഒക്ടോബർ 31 - 59,640 രൂപ
നവംബർ 1 - 59,080  രൂപ
നവംബർ 2 - 58,960 രൂപ
നവംബർ 3 - 58,960 രൂപ
നവംബർ 4 - 58,960 രൂപ
നവംബർ 5 - 58,840 രൂപ

#GoldPriceDrop #SilverPriceUpdate #KeralaMarket #GoldRateKerala #SilverRateKerala #DiwaliImpact

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia