Price | സ്വർണവില വീണ്ടും താഴേക്ക്; പവന് 2 ദിവസത്തിനിടെ 160 രൂപ കുറഞ്ഞു
* 18 കാരറ്റ് സ്വർണത്തിന്റെ വില പവന് 44,360 രൂപ
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ശനിയാഴ്ച (31.08.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6695 രൂപയിലും പവന് 53,560 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് അഞ്ച് രൂപ കുറഞ്ഞ് 5545 രൂപയും പവന് 40 രൂപ ഇടിഞ്ഞ് 44,360 രൂപയുമാണ് നിരക്ക്. വെള്ളി വിലയിലും ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് രണ്ട് രൂപ കുറഞ്ഞ് 91 രൂപയായാണ് താഴ്ന്നത്.
പവന് രണ്ട് ദിവസത്തിനിടെ 160 രൂപയാണ് സ്വർണവിലയിൽ ഉണ്ടായത്. വെള്ളിയാഴ്ച (30.08.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപ കുറഞ്ഞ് 6705 രൂപയിലും പവന് 80 രൂപ കുറഞ്ഞ് 53,640 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് അഞ്ച് രൂപ കുറഞ്ഞ് 5550 രൂപയും പവന് 40 രൂപ കുറഞ്ഞ് 44,400 രൂപയുമായിരുന്നു വിപണിവില. അതേസമയം, വെള്ളിയാഴ്ച വെള്ളി നിരക്ക് കൂടിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 93 രൂപയായിരുന്നു നിരക്ക്.
വ്യാഴാഴ്ച (29.08.2024) സ്വര്‍ണവിലയില്‍ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6715 രൂപയും പവന് 53720 രൂപയുമായിരുന്നു വിപണിവില. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5555 രൂപയിലും പവന് 44,440 രൂപയിലുമാണ് വിപണനം നടന്നത്. എന്നാൽ വ്യാഴാഴ്ച വെള്ളി നിരക്ക് ഇടിഞ്ഞിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 93 രൂപയില്‍നിന്ന് ഒരു രൂപ കുറഞ്ഞ് 92 രൂപയിലാണ് വ്യാപാരം നടന്നത്.
#goldprices #goldrate #goldinvestment #goldmarket #kerala