city-gold-ad-for-blogger

Price Hike | സ്വർണവിലയിൽ കുതിപ്പ് തുടരുന്നു; 2 ദിവസത്തിനിടെ മാത്രം പവന് കൂടിയത് 1040 രൂപ; മാറ്റമില്ലാതെ വെള്ളി

Price Hike
Representational Image Generated by Meta AI

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6450 രൂപയിലും പവന് 51,600 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്

കൊച്ചി:  (KasargodVartha) സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുതിപ്പ് തുടരുന്നു. വ്യാഴാഴ്ച (01.08.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 50 രൂപയും പവന് 400 രൂപയുമാണ് വർധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6450 രൂപയിലും പവന് 51,600 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 40 രൂപ വർധിച്ച് 5340 രൂപയും പവന് 320 രൂപ കൂടി 42,720 രൂപയുമാണ് നിരക്ക്. എന്നാൽ വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 90 രൂപയിൽ തുടരുന്നു.

 Price Hike

രണ്ട് ദിവസത്തിനിടെ സ്വർണം പവന് 1040 രൂപയാണ് വർധിച്ചത്. ബുധനാഴ്ച (31.07.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 80 രൂപയും പവന് 640 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6400 രൂപയിലും പവന് 51,200 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 70 രൂപ വർധിച്ച് 5300 രൂപയും പവന് 560 രൂപ കൂടി 42,400 രൂപയുമായിരുന്നു നിരക്ക്. ബുധനാഴ്ച വെള്ളി വിലയും കൂടുകയുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് രണ്ട് രൂപ വർധിച്ച് 90 രൂപയായാണ് ഉയർന്നത്.

ചൊവ്വാഴ്ച (30.07.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയുടെയും പവന് 160 രൂപയുടെയും ഇടിവ്   രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6320 രൂപയിലും പവന് 50,560 രൂപയിലുമാണ് വ്യാപാരം നടന്നത്. കൂടാതെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപ കുറഞ്ഞ് 5230 രൂപയും പവന് 120 രൂപ ഇടിഞ്ഞ് 41,840 രൂപയുമായിരുന്നു വിപണിവില. ചൊവ്വാഴ്ച  വെള്ളി വിലയിലും ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞു 88 രൂപയായാണ് താഴ്ന്നത്.

തിങ്കളാഴ്ച (29.07.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും ഗ്രാമിന് 120 രൂപയും വർധിച്ചിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6340 രൂപയിലും പവന് 50,720 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 10 രൂപ കൂടി 5235 രൂപയും പവന് 80 രൂപ വർധിച്ച് 41,960 രൂപയുമായിരുന്നു നിരക്ക്. അതേസമയം തിങ്കളാഴ്ച വെള്ളി വിലയിൽ മാറ്റമുണ്ടായിരുന്നില്ല.

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Main Desk
Main Desk

5549 Articles

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia