Price Hike | കുതിപ്പ് തുടർന്ന് സ്വർണവില; 2 ദിവസത്തിനിടെ കൂടിയത് 760 രൂപ; പവന് 57,000ന് തൊട്ടരികെ
● 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 7120 രൂപയായി
● പവന് 400 രൂപയുടെ വർധനവാണ് ഉണ്ടായത്.
● 18 കാരറ്റ് സ്വർണത്തിന്റെ വിലയും ഗണ്യമായി വർധിച്ചു.
കൊച്ചി: (KasargodVartha) തുടർച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. ശനിയാഴ്ച (12.10.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 7120 രൂപയിലും പവന് 56,960 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപ കൂടി 5885 രൂപയും പവന് 120 രൂപ കൂടി 47,080 രൂപയുമാണ് നിരക്ക്. എന്നാൽ വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 98 രൂപയാണ് വില.
വെള്ളിയാഴ്ച (11.10.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 70 രൂപ കൂടി 7095 രൂപയും പവന് 560 രൂപ കൂടി 56,760 രൂപയയുമായിരുന്നു വിപണിവില. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 65 രൂപ കൂടി 5870 രൂപയിലും പവന് 520 രൂപ കൂടി 46,960 രൂപയിലുമാണ് വ്യാപാരം നന്നത്. വെള്ളിയാഴ്ച വെള്ളിനിരക്കും കൂടിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 96 രൂപയില്‍നിന്ന് രണ്ട് രൂപ കൂടി 98 രൂപയായാണ് ഉയർന്നത്.
എന്നാൽ വ്യാഴാഴ്ച (10.10.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് അഞ്ച് രൂപയും പവന് 40 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 7025 രൂപയും പവന് 56,200 രൂപയുമായിരുന്നു നിരക്ക്. 18 കാരറ്റ് സ്വര്‍ണത്തിന് അഞ്ച് രൂപ കുറഞ്ഞ് 5805 രൂപയും പവന് 40 രൂപ ഇടിഞ്ഞ് 46,440 രൂപയുമായിരുന്നു വിപണിവില. എന്നാൽ വ്യാഴാഴ്ച വെള്ളിവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 96 രൂപയിൽ തുടർന്നു .
ബുധനാഴ്ച (09.10.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 70 രൂപയും പവന് 560 രൂപയുമാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 7030 രൂപയും പവന് 56,240 രൂപയുമായിരുന്നു വില. 18 കാരറ്റ് സ്വര്‍ണത്തിന് 60 രൂപ കുറഞ്ഞ് 5810 രൂപയും പവന് 480 ഇടിഞ്ഞ് 46,480 രൂപയുമായിരുന്നു നിരക്ക്. ബുധനാഴ്ച വെള്ളിവിലയിലും ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് രണ്ട് രൂപ ഇടിഞ്ഞ് 96 രൂപയായാണ് കുറഞ്ഞത്.
ചൊവ്വാഴ്ച (08.10.2024) സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 7100 രൂപയിലും പവന് 56,800 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് 5870 രൂപയും പവന് 46,960 രൂപയുമായിരുന്നു നിരക്ക്. എന്നാൽ ചൊവ്വാഴ്ച വെള്ളിവില കുറഞ്ഞിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് രണ്ട് രൂപ ഇടിഞ്ഞ് 98 രൂപയായാണ് താഴ്ന്നത്.
തിങ്കളാഴ്ച (07.10.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞിരുന്നു. കൂടാതെ 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയുടെയും പവന് 120 രൂപയുടെയും ഇടിവ് രേഖപ്പെടുത്തുകയുണ്ടായി. എന്നാൽ തിങ്കളാഴ്ച വെള്ളിവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 100 രൂപയായിരുന്നു നിരക്ക്.
സ്വർണവിലയിലെ മാറ്റങ്ങൾ
കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയിൽ നിരന്തരമായ ഏറ്റക്കുറച്ചിലുകൾ കണ്ടുവരുന്നു. പശ്ചിമേഷ്യയിലെ രാഷ്ട്രീയ അസ്ഥിരതയും ഡോളറിന്റെ മൂല്യത്തിലെ അനിശ്ചിതത്വവും സ്വർണത്തെ ഒരു സുരക്ഷിത നിക്ഷേപമായി കാണുന്ന പ്രവണതയെ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഈ ഘടകങ്ങൾ സ്വർണവിലയിൽ വർദ്ധനവിന് കാരണമായിട്ടുണ്ട്.
രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വം തുടരുന്നതിനാൽ, സ്വർണവിലയിൽ ഇനിയും മാറ്റങ്ങൾ സംഭവിക്കാനുള്ള സാധ്യതയുണ്ട്. മാസത്തിന്റെ തുടക്കത്തിൽ ചെറിയൊരു വർധനവ് കണ്ടെങ്കിലും, അടുത്ത ദിവസങ്ങളിൽ നിരക്ക് സ്ഥിരമായി തുടർന്നു. പിന്നീട് ഒരു ചെറിയ ഇടിവ് രേഖപ്പെടുത്തിയെങ്കിലും, ശേഷം വീണ്ടും ഉയർന്നു.
ഒക്ടോബർ 1 - 56,400 രൂപ
ഒക്ടോബർ 2 - 56,800 രൂപ
ഒക്ടോബർ 3 - 56,880 രൂപ
ഒക്ടോബർ 4 - 56,960 രൂപ
ഒക്ടോബർ 5 - 56,960 രൂപ
ഒക്ടോബർ 6 - 56,960 രൂപ
ഒക്ടോബർ 7 - 56,800 രൂപ
ഒക്ടോബർ 8 - 56,800 രൂപ
ഒക്ടോബർ 9 - 56,240 രൂപ
ഒക്ടോബർ 10 - 56,200 രൂപ
ഒക്ടോബർ 11 - 56,760 രൂപ
ഒക്ടോബർ 12 - 56,960 രൂപ
#goldprice #goldrate #kerala #investment #economy #business #finance #marketupdate