Market | സ്വർണവില താഴേക്ക് തന്നെ; പവന് 4 ദിവസത്തിനിടെ 360 രൂപയുടെ ഇടിവ്
* ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 6670 രൂപയാണ് വില
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. തിങ്കളാഴ്ച (02.09.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6670 രൂപയിലും പവന് 53,360 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപ കുറഞ്ഞ് 5530 രൂപയും പവന് 120 രൂപ ഇടിഞ്ഞ് 44,240 രൂപയുമാണ് വിപണിവില. വെള്ളി വിലയിലും നേരിയ ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞ് 90 രൂപയായാണ് താഴ്ന്നത്.
പവന് നാല് ദിവസത്തിനിടെ 360 രൂപയുടെ ഇടിവാണ് സ്വർണവിലയിൽ ഉണ്ടായത്. ശനിയാഴ്ച (31.08.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6695 രൂപയിലും പവന് 53,560 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് അഞ്ച് രൂപ കുറഞ്ഞ് 5545 രൂപയും പവന് 40 രൂപ ഇടിഞ്ഞ് 44,360 രൂപയുമായിരുന്നു നിരക്ക്. ശനിയാഴ്ച വെള്ളി വിലയിലും ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് രണ്ട് രൂപ കുറഞ്ഞ് 91 രൂപയായാണ് കുറഞ്ഞത്.
വെള്ളിയാഴ്ച (30.08.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപ കുറഞ്ഞ് 6705 രൂപയിലും പവന് 80 രൂപ കുറഞ്ഞ് 53,640 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് അഞ്ച് രൂപ കുറഞ്ഞ് 5550 രൂപയും പവന് 40 രൂപ കുറഞ്ഞ് 44,400 രൂപയുമായിരുന്നു വിപണിവില. അതേസമയം, വെള്ളിയാഴ്ച വെള്ളി നിരക്ക് കൂടിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 93 രൂപയായിരുന്നു നിരക്ക്.
സ്വർണവിലയിലെ മാറ്റങ്ങൾ (പവൻ നിരക്ക്)
ഓഗസ്റ്റ് 29 - 53,720 രൂപ
ഓഗസ്റ്റ് 30 - 53,640 രൂപ
ഓഗസ്റ്റ് 31 - 53,560 രൂപ
സെപ്റ്റംബർ 1 - 53,560 രൂപ
സെപ്റ്റംബർ 2 - 53,360 രൂപ
#goldprice #Kerala #India #investment #economy