city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Market | സ്വർണവിലയിൽ മാറ്റമില്ല; ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ തുടരുന്നു

Gold prices remain unchanged in Kerala
Representational Image Generated by Meta AI

● 22 കാരറ്റ് സ്വർണത്തിന് പവന് 63,440 രൂപ.
● 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 6550 രൂപ.
● വെള്ളിക്കും മാറ്റമില്ല; ഗ്രാമിന് 106 രൂപ.

കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ തുടരുന്നു. വെള്ളിയാഴ്ച (07.02.205) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7930 രൂപയിലും പവന് 63,440 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6550 രൂപയും പവന് 52,400 രൂപയുമാണ് നിരക്ക്. വെള്ളി വിലയിലും മാറ്റമില്ല. സാധാരണ വെള്ളിക്ക് ഗ്രാമിന് 106 രൂപയാണ് വിപണി വില.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സാമ്പത്തിക നയങ്ങളുടെ ചലനങ്ങളാണ് ആഗോള വിപണിയിൽ വലിയ സ്വാധീനം ചെലുത്തുന്നത്. ഇതിന്റെ പ്രതിഫലനമെന്നോണമാണ് സംസ്ഥാനത്ത് സ്വർണവില റെകോർഡ് തലത്തിലേക്ക് ഉയർന്നത്. ഡോളറിന്റെ മൂല്യം ശക്തമായതും രൂപയുടെ മൂല്യം റെകോർഡ് നിലയിലേക്ക് താഴ്ന്നതും വില വർധനവിന് ആക്കം കൂട്ടി.

മുൻ ദിവസങ്ങളിലെ വില

വ്യാഴാഴ്ച (06.02.205) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കൂടിയാണ് സ്വർണവില റെകോർഡ് കുറിച്ചത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കൂടിയിരുന്നത്. എന്നാൽ വ്യാഴാഴ്ച വെള്ളി നിരക്കില്‍ മാറ്റമില്ലായിരുന്നു. ബുധനാഴ്ച (05.02.2025) 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് ഒറ്റയടിക്ക് വർധിച്ചത്. 18 കാരറ്റ് സ്വർണത്തിനും വിലയിൽ വർധനവ് ഉണ്ടായി, ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് കൂടിയത്. ബുധനാഴ്ച വെള്ളിയുടെ വിലയും ഉയർന്നിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് രണ്ട് രൂപ കൂടി 106 രൂപയായാണ് വർധിച്ചത്.

Gold prices remain unchanged in Kerala

ചൊവ്വാഴ്ച (04.02.2025) 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 105 രൂപയും പവന് 840 രൂപയുമാണ് വർധിച്ചിരുന്നത്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 7810 രൂപയിലും പവന് 62480 രൂപയിലുമായിരുന്നു വ്യാപാരം നടന്നത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 90 രൂപയും പവന് 720 രൂപയുമാണ് കൂടിയത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 6455 രൂപയിലും പവന് 51640 രൂപയിലുമായിരുന്നു വിപണനം. ചൊവ്വാഴ്ച വെള്ളി നിരക്കിൽ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 104 രൂപയിലായിരുന്നു വ്യാപാരം നടന്നത്.

തിങ്കളാഴ്ച (03.02.2025) 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞിരുന്നു. 22 കാരറ്റ് സ്വർണം ഗ്രാമിന് 7705 രൂപയിലും പവന് 61640 രൂപയിലുമായിരുന്നു വ്യാപാരം നടന്നത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. 18 കാരറ്റ് സ്വർണം ഗ്രാമിന് 6365 രൂപയും പവന് 50920 രൂപയുമായിരുന്നു നിരക്ക്. എന്നാൽ, വെള്ളി നിരക്കിൽ വർധനവുണ്ടായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 101 രൂപയിൽ നിന്ന് മൂന്ന് രൂപ കൂടി 104 രൂപയിലായിരുന്നു വിപണനം നടന്നത്.

ശനിയാഴ്ച (01.02.205) 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കൂടിയിരുന്നത്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 7745 രൂപയും പവന് 61960 രൂപയുമായി ഉയർന്നിരുന്നു. സ്വർണത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്. 18 കാരറ്റ് സ്വർണത്തിനും വില കൂടി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വർധിച്ചത്. ഇതോടെ ഗ്രാമിന് 6395 രൂപയിലും പവന് 51160 രൂപയിലുമാണ് വിപണനം നടന്നത്. വെള്ളിയുടെ വിലയിൽ ശനിയാഴ്ച മാറ്റമുണ്ടായിരുന്നില്ല.

വെള്ളിയാഴ്ച (31.01.205) 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 120 രൂപയും പവന് 960 രൂപയുമാണ് കൂടിയത്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 7730 രൂപയിലും പവന് 61840 രൂപയിലുമായിരുന്നു വ്യാപാരം നടന്നത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് കൂടി ഗ്രാമിന് 6385 രൂപയിലും പവന് 51080 രൂപയിലുമായിരുന്നു നിരക്ക്. വെള്ളിയുടെ വിലയും കൂടിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 100 രൂപയിൽനിന്ന് 01 രൂപ കൂടി 101 രൂപയായിരുന്നു നിരക്ക്.

കേരളത്തിലെ സ്വർണത്തിന്റെ റെക്കോർഡ് വിലകൾ

1. ഫെബ്രുവരി 6, 2025 - ഒരു പവൻ സ്വർണത്തിന് 63,440 രൂപയും, ഒരു ഗ്രാമിന് 7930 രൂപയും
2. ഫെബ്രുവരി 5 - ഒരു പവൻ സ്വർണത്തിന് 63,240 രൂപയും, ഒരു ഗ്രാമിന് 7905 രൂപയും 
3. ഫെബ്രുവരി 4 - ഒരു പവൻ സ്വർണത്തിന് 62,480 രൂപയും, ഒരു ഗ്രാമിന് 7810 രൂപയും 
4. ഫെബ്രുവരി 1, 2 - ഒരു പവൻ സ്വർണത്തിന് 61,960 രൂപയും, ഒരു ഗ്രാമിന് 7745 രൂപയും 

സ്വർണവിലയിലെ മാറ്റങ്ങൾ 

ഒക്ടോബർ 31 - 59,640 രൂപ 
നവംബർ 30 - 57,200 രൂപ 
ഡിസംബർ 31 - 56,880 രൂപ 
ജനുവരി 31 -    61,840  രൂപ

ഫെബ്രുവരി 1 -  61,960  രൂപ
ഫെബ്രുവരി 2 -  61,960  രൂപ
ഫെബ്രുവരി 3 -  61,640  രൂപ
ഫെബ്രുവരി 4 -  62,480  രൂപ
ഫെബ്രുവരി 5 -  63,240  രൂപ
ഫെബ്രുവരി 6 -  63,440  രൂപ
ഫെബ്രുവരി 7 -  63,440  രൂപ

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. വാർത്ത ഷെയർ ചെയ്യുക 

 

Gold prices remain unchanged in Kerala, continuing at a historic high. The price of 22-carat gold is Rs 7930 per gram and Rs 63,440 per sovereign. The price of 18-carat gold is Rs 6550 per gram and Rs 52,400 per sovereign. Silver prices also remain stable at Rs 106 per gram.

#GoldPrice #Kerala #RecordHigh #MarketUpdate #SilverPrice #Economy

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia