Gold Price | ഇടിവിന് പിന്നാലെ സ്വർണവില കൂടി; ചരിത്രത്തിലെ മൂന്നാമത്തെ ഉയർന്ന നിരക്കിൽ

● 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കൂടി.
● 18 കാരറ്റ് സ്വർണത്തിനും വില കൂടിയിട്ടുണ്ട്.
● വെള്ളിയുടെ വിലയിൽ നേരിയ കുറവുണ്ടായി.
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയർന്ന് ചരിത്രത്തിലെ മൂന്നാമത്തെ ഉയർന്ന നിരക്കിൽ എത്തി. ശനിയാഴ്ച (22.02.2025) 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കൂടിയത്. ഇതോടെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 8045 രൂപയിലും പവന് 64360 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കൂടിയത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 6620 രൂപയും പവന് 52960 രൂപയുമാണ് നിരക്ക്. എന്നാൽ വെള്ളി നിരക്കിൽ നേരിയ കുറവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞ് 107 രൂപയായാണ് താഴ്ന്നത്.
വെള്ളിയാഴ്ച (21.02.2025) 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 45 രൂപയും പവന് 360 രൂപയും കുറഞ്ഞിരുന്നു. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 8025 രൂപയിലും പവന് 64200 രൂപയിലുമായിരുന്നു വ്യാപാരം നടന്നത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് കുറഞ്ഞത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 6605 രൂപയും പവന് 52840 രൂപയുമായിരുന്നു വിപണിവില. എന്നാൽ വെള്ളി നിരക്കിൽ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 108 രൂപയിലായിരുന്നു വ്യാപാരം നടന്നത്.
വ്യാഴാഴ്ച (20.02.205) 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 35 രൂപ കൂടി 8070 രൂപയിലും പവന് 280 രൂപ കൂടി 64560 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 30 രൂപ കൂടി 6640 രൂപയിലും പവന് 240 രൂപ കൂടി 53120 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്. വെള്ളി നിരക്കും ഉയർന്നിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 107 രൂപയിൽനിന്ന് 01 രൂപ കൂടി 108 രൂപയിലാണ് വ്യാപാരം നടന്നത്. എന്നാൽ വ്യാഴാഴ്ച (20.02.205) 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കൂടിയിരുന്നു.
കേരളത്തിലെ സ്വർണവിലയുടെ ഏറ്റവും ഉയർന്ന റെകോർഡുകൾ:
● ഏറ്റവും ഉയർന്ന വില: 2025 ഫെബ്രുവരി 20 - ഒരു പവൻ: 64,560 രൂപ, ഒരു ഗ്രാം: 8070 രൂപ.
● രണ്ടാമത്തെ ഉയർന്ന വില: 2025 ഫെബ്രുവരി 11 (രാവിലെ) - ഒരു പവൻ: 64,480 രൂപ, ഒരു ഗ്രാം: 8060 രൂപ.
● മൂന്നാമത്തെ ഉയർന്ന വില: 2025 ഫെബ്രുവരി 22, 23 - ഒരു പവൻ: 64,360 രൂപ, ഒരു ഗ്രാം: 8045 രൂപ.
സ്വര്‍ണവിലയിലെ മാറ്റങ്ങള്‍
ഒക്ടോബര്‍ 31 - 59,640 രൂപ
നവംബര്‍ 30 - 57,200 രൂപ
ഡിസംബര്‍ 31 - 56,880 രൂപ
ജനുവരി 31 - 61,840 രൂപ
ഫെബ്രുവരി 1 - 61,960 രൂപ
ഫെബ്രുവരി 2 - 61,960 രൂപ
ഫെബ്രുവരി 3 - 61,640 രൂപ
ഫെബ്രുവരി 4 - 62,480 രൂപ
ഫെബ്രുവരി 5 - 63,240 രൂപ
ഫെബ്രുവരി 6 - 63,440 രൂപ
ഫെബ്രുവരി 7 - 63,440 രൂപ
ഫെബ്രുവരി 8 - 63,560 രൂപ
ഫെബ്രുവരി 9 - 63,560 രൂപ
ഫെബ്രുവരി 10 - 63,840 രൂപ
ഫെബ്രുവരി 11 - 64,480 രൂപ
ഫെബ്രുവരി 11 - 64,080 രൂപ
ഫെബ്രുവരി 12 - 63,520 രൂപ
ഫെബ്രുവരി 13 - 63,840 രൂപ
ഫെബ്രുവരി 14 - 63,920 രൂപ
ഫെബ്രുവരി 15 - 63,120 രൂപ
ഫെബ്രുവരി 16 - 63,120 രൂപ
ഫെബ്രുവരി 17 - 63,520 രൂപ
ഫെബ്രുവരി 18 - 63,760 രൂപ
ഫെബ്രുവരി 19 - 64,280 രൂപ
ഫെബ്രുവരി 20 - 64,560 രൂപ
ഫെബ്രുവരി 21 - 64,200 രൂപ
ഫെബ്രുവരി 22 - 64,360 രൂപ
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുമല്ലോ? വാർത്ത ഷെയർ ചെയ്യുക
Gold price in Kerala surged to the third highest in history. The price of 22 carat gold increased by Rs 20 per gram and Rs 160 per sovereign. The current trading price is Rs 8045 per gram and Rs 64360 per sovereign. The price of 18 carat gold also increased. However, there was a slight decrease in the price of silver.
#GoldPrice #Kerala #GoldRate #PriceHike #SilverPrice #MarketUpdate