അമ്പരപ്പിച്ച് സ്വർണവില; രാവിലെ കുതിച്ചുയർന്ന് ഉച്ചയ്ക്ക് ശേഷം കൂപ്പുകുത്തി

● 22 കാരറ്റ് പവന് 480 രൂപ കുറഞ്ഞു.
● 18 കാരറ്റിനും വിലയിടിവ്.
● ഉപഭോക്താക്കൾക്ക് താൽക്കാലിക ആശ്വാസം.
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് മേയ് 27-ന് ചൊവ്വാഴ്ച രാവിലെ വർധനവോടെയെത്തി ഉപഭോക്താക്കളുടെ നെഞ്ചിടിപ്പേറ്റിയ സ്വർണവില ഉച്ചയ്ക്ക് ശേഷം കുത്തനെ കുറഞ്ഞു. ഉച്ചയ്ക്ക് ശേഷം 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 60 രൂപ കുറഞ്ഞ് 8935 രൂപയിലും ഒരു പവന് 480 രൂപ കുറഞ്ഞ് 71480 രൂപയിലുമാണ് ഇന്ന് വ്യാപാരം നടന്നത്. അതേസമയം, രാവിലെ ഒരു ഗ്രാമിന് 45 രൂപ വർധിച്ച് 8995 രൂപയിലും ഒരു പവന് 360 രൂപ കൂടി 71960 രൂപയിലുമായിരുന്നു വ്യാപാരം നടന്നത്.
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻ്റ്‌സ് അസോസിയേഷനിലെ (AKGSMA) കെ. സുരേന്ദ്രൻ പ്രസിഡൻ്റും അഡ്വ. എസ്. അബ്ദുൾ നാസർ സെക്രട്ടറിയുമായുള്ള വിഭാഗത്തിന് മേയ് 27-ന് ഉച്ചയ്ക്ക് ശേഷം 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 60 രൂപ കുറഞ്ഞ് 7325 രൂപയിലും പവന് 480 രൂപ കുറഞ്ഞ് 58600 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 110 രൂപയാണ് വില.
ഡോ. ബി. ഗോവിന്ദൻ ചെയർമാനും ജസ്റ്റിൻ പാലത്ര പ്രസിഡൻ്റുമായുള്ള (AKGSMA) വിഭാഗത്തിന് ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം 18 ഗ്രാം സ്വർണത്തിന് 55 രൂപ കുറഞ്ഞ് 7360 രൂപയും പവന് 440 രൂപ കുറഞ്ഞ് 48880 രൂപയുമാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയിൽ മാറ്റമില്ലാതെ 110 രൂപയാണ്.
സ്വർണവിലയിലെ ഈ അപ്രതീക്ഷിത മാറ്റത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Gold price in Kerala surged in the morning but plunged by ₹480 per sovereign in the afternoon on May 27.
#GoldPriceKerala #GoldRateToday #MarketFluctuation #GoldDrop #May27 #FinancialNews