city-gold-ad-for-blogger

Price Hike | സ്വർണവിലയിൽ വമ്പൻ കുതിപ്പ്; 2 ദിവസത്തിനിടെ പവന് കൂടിയത് 1040 രൂപ

Gold Price Surges by Rs. 1,040 Over Two Days
Representational Image Generated by Meta AI

● 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 7065 രൂപയായി വർധിച്ചു 
● 18 കാരറ്റിനു പവന് 480 രൂപ വർധിച്ച് 46,640 രൂപയായി.
● വെള്ളി ഗ്രാമിന് രണ്ട് രൂപ കൂടി 99 രൂപയായി.

കൊച്ചി: (KasargodVartha) കുതിപ്പ് തുടർന്ന് സംസ്ഥാനത്തെ സ്വർണവില. ചൊവ്വാഴ്ച (19.11.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് വർധിച്ചത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7065 രൂപയിലും പവന് 56,520 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപ കൂടി 5830 രൂപയും പവന് 480 രൂപ വർധിച്ച് 46,640 രൂപയുമാണ് വിപണിവില. വെള്ളി വിലയിലും വർധനവനുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് രണ്ട് രൂപ കൂടി 99 രൂപയായാണ് ഉയർന്നത്.

Gold Price Surges by Rs. 1,040 Over Two Days

കുറച്ച് ദിവസങ്ങളായി കൂടിയും കുറഞ്ഞും സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നതിനിടയിൽ രണ്ട് ദിവസത്തിനിടെ 1040 രൂപയുടെ വർധനവാണ് പവന് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച (18.11.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് വർധിച്ചിരുന്നത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6995 രൂപയിലും പവന് 55,960 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപ കൂടി 5770 രൂപയും പവന് 400 രൂപ വർധിച്ച് 46,160 രൂപയുമായിരുന്നു നിരക്ക്. അതേസമയം വെള്ളി വിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 97 രൂപയായിരുന്നു വിപണിവില.

ശനിയാഴ്ച (16.11.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞിരുന്നു.  22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6935 രൂപയിലും പവന് 55,480 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 5720 രൂപയും പവന് 40 രൂപ ഇടിഞ്ഞ് 45,760 രൂപയുമായിരുന്നു വില. ശനിയാഴ്ച  വെള്ളിനിരക്കിൽ മാറ്റമില്ലായിരുന്നു.

എന്നാൽ വെള്ളിയാഴ്ച (15.11.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപ കൂടി  6945 രൂപയിലും പവന് 80 രൂപ കൂടി 55,560 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് അഞ്ച് രൂപ കൂടി 5725 രൂപയും പവന് 40 രൂപ കൂടി 45,800 രൂപയുമായിരുന്നു നിരക്ക്. വെള്ളിയാഴ്ചയും വെള്ളിനിരക്കില്‍ മാറ്റമുണ്ടായിരുന്നില്ല.

വ്യാഴാഴ്ച (14.11.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 110 രൂപ കുറഞ്ഞ് 6935 രൂപയും പവന് 880 രൂപ കുറഞ്ഞ് 55480 രൂപയുമായിരുന്നു നിരക്ക്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 90 രൂപ കുറഞ്ഞ് 5720 രൂപയിലും പവന് 720 രൂപ കുറഞ്ഞ് 45760 രൂപയിലുമാണ് വ്യാപാരം നടന്നത്. വ്യാഴാഴ്ച വെള്ളിനിരക്കിലും ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 98 രൂപയില്‍നിന്ന് ഒരു രൂപ കുറഞ്ഞ് 97 രൂപയിലാണ് വിപണനം നടന്നത്.

സ്വർണവിലയിലെ മാറ്റങ്ങൾ

ഒക്ടോബർ 31 - 59,640 രൂപ
നവംബർ 1 - 59,080  രൂപ
നവംബർ 2 - 58,960 രൂപ
നവംബർ 3 - 58,960 രൂപ
നവംബർ 4 - 58,960 രൂപ
നവംബർ 5 - 58,840 രൂപ
നവംബർ 6 - 58,920 രൂപ
നവംബർ 7 - 57,600 രൂപ
നവംബർ 8 - 58,280 രൂപ
നവംബർ 9 - 58,200 രൂപ
നവംബർ 10 - 58,200 രൂപ

നവംബർ 11 - 57,760 രൂപ
നവംബർ 12 - 56,680 രൂപ
നവംബർ 13 - 56,360 രൂപ
നവംബർ 14 - 55,480 രൂപ
നവംബർ 15 - 55,560 രൂപ
നവംബർ 16 - 55,480 രൂപ
നവംബർ 17 - 55,480 രൂപ
നവംബർ 18 - 55,960 രൂപ
നവംബർ 19 - 56,520 രൂപ

#GoldPrice #KeralaGold #GoldRates #MarketUpdate #SilverPrice #EconomicNews

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Main Desk
Main Desk

5552 Articles

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia