city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Price | തുടർച്ചയായ രണ്ടാം ദിവസവും സ്വര്‍ണം, വെള്ളി വിലകളിൽ മാറ്റമില്ല; പവന് 53,560 രൂപ

Gold price chart showing stability in Kerala
Representational Image Generated by Meta AI
* ഒരു ഗ്രാം സാധാരണ വെള്ളിക്ക് 93 രൂപയാണ് നിരക്ക്.
* കഴിഞ്ഞ ശനിയാഴ്ച സ്വർണവില വർധിച്ചിരുന്നു

കൊച്ചി: (KasargodVartha) തുടർച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ചൊവ്വാഴ്ച (27.08.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6695 രൂപയിലും പവന് 53,560 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5540 രൂപയും പവന് 44,320 രൂപയുമാണ് നിരക്ക്. വെള്ളിവിലയിലും മാറ്റമില്ല.  ഒരു ഗ്രാം സാധാരണ വെള്ളിക്ക് 93 രൂപയാണ് നിരക്ക്.

Gold price chart showing stability in Kerala

ഏറ്റവും ഒടുവിൽ ശനിയാഴ്ച (23.08.2024) സ്വർണം, വെള്ളി വിലകളിൽ വർധനവ് രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 35 രൂപയും പവന് 280 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും പവന് 200 രൂപയുമായിരുന്നു കൂടിയത്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് രണ്ട് രൂപയാണ് വർധിച്ചത്.

വെള്ളിയാഴ്ച (23.08.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6660 രൂപയിലും പവന് 53,280 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞ് ഗ്രാമിന് 5515 രൂപയും പവന് 44,120 രൂപയുമായിരുന്നു വില. വെള്ളിയാഴ്ച വെള്ളി നിരക്കിലും ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 92 രൂപയില്‍നിന്ന് ഒരു രൂപ കുറഞ്ഞ് 91 രൂപയായി താഴ്ന്നിരുന്നു.

വ്യാഴാഴ്ച (22.08.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6680 രൂപയിലും പവന് 53,440 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5530 രൂപയും  പവന് 44240 രൂപയുമായിരുന്നു വിപണിവില. എന്നാൽ വ്യാഴാഴ്ച വെള്ളി നിരക്കില്‍ മാറ്റമുണ്ടായില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 92 രൂപയിലായിരുന്നു വിപണനം.

ഭാവിയിൽ എന്ത് പ്രതീക്ഷിക്കാം?

കേരളത്തിൽ സ്വർണവില സ്ഥിരമായിരിക്കുന്നതിന് പല കാരണങ്ങളുണ്ട്. ഇതിൽ പ്രധാനമായും ആഗോള മാർകറ്റിലെ ഏറ്റക്കുറച്ചിലുകൾ, ആഭ്യന്തര ആവശ്യം, സർകാരിന്റെ നയങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഇപ്പോൾ സ്വർണവില മാറ്റമില്ലാതെ തുടരുന്നുവെങ്കിലും ആഗോള സാമ്പത്തിക സാഹചര്യങ്ങളിലെ മാറ്റങ്ങൾ അനുസരിച്ച് ഭാവിയിൽ ഇതിൽ മാറ്റം വരാം.

#goldprice #silverprice #Kerala #market #economy #preciousmetals

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia