Market | റെകോർഡുകൾ മറികടന്നുള്ള കുതിപ്പിന് ഇടവേള; മാറ്റമില്ലാതെ സ്വർണവില; ഏറ്റവും ഉയർന്ന നിരക്കിൽ തുടരുന്നു; വെള്ളി നിരക്ക് മുകളിലോട്ട്
● ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 7300 രൂപ
● പവന് 58,400 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്
● ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവിലവിലയിൽ മാറ്റമില്ല. റെകോർഡുകൾ ഭേദിച്ച് മുന്നേറുന്നതിനിടെയാണ് ഇടവേള ഉണ്ടായിരിക്കുന്നത്. ചൊവ്വാഴ്ച (22.10.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 7300 രൂപയിലും പവന് 58,400 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. 18 കാരറ്റ് സ്വര്‍ണത്തിന് 6025 രൂപയും പവന് 48,200 രൂപയുമാണ് വില. അതേസമയം വെള്ളി വിലയിൽ കുതിപ്പ് തുടരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 105 രൂപയായി ഉയർന്നു.
തിങ്കളാഴ്ച (21.10.2024) യാണ് സ്വർണവില ചരിത്രം കുറിച്ചത്. തിങ്കളാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കൂടിയത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ചിരുന്നു. തിങ്കളാഴ്ചയും വെള്ളി വില വർധിച്ചു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് രണ്ട് രൂപ കൂടി 104 രൂപയായാണ് ഉയർന്നത്.
ശനിയാഴ്ച (19.10.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 7280 രൂപയിലും പവന് 58,240 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപ കൂടി 6015 രൂപയും പവന് 240 രൂപ കൂടി 48,120 രൂപയുമായിരുന്നു നിരക്ക്. ശനിയാഴ്ച വെള്ളി വിലയും വർധിച്ചിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് രണ്ട് രൂപ കൂടി 102 രൂപയിലാണ് വിപണനം നടന്നത്.
വെള്ളിയാഴ്ച (18.10.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 80 രൂപ കൂടി 7240 രൂപയിലും പവന് 640 രൂപ കൂടി 57,920 രൂപയിലുമെത്തിയിരുന്നു. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 70 രൂപ കൂടി 5985 രൂപയിലും പവന് 560 രൂപ കൂടി 47880 രൂപയിലുമാണ് വ്യാപാരം നടന്നത്. വെള്ളിയാഴ്ച വെള്ളിനിരക്കും വര്‍ധിച്ചു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 98 രൂപയില്‍നിന്ന് 02 രൂപ കൂടി 100 രൂപയായാണ് ഉയർന്നത്.
വ്യാഴാഴ്ച (17.10.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും പവന് 160 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 7160 രൂപയിലും പവന് 57,280 രൂപയിലുമാണ് വ്യാപാരം നന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപ വർധിച്ച് ഗ്രാമിന് 5915 രൂപയും പവന് 120 രൂപ കൂടി 47,320 രൂപയുമായിരുന്നു നിരക്ക്. എന്നാൽ വെള്ളി വിലയിൽ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 98 രൂപയായിരുന്നു വില.
സ്വർണവിലയിലെ മാറ്റങ്ങൾ:
കഴിഞ്ഞ 22 ദിവസമായി സ്വർണവിലയിൽ കാര്യമായ ഏറ്റക്കുറച്ചിലുകൾ അനുഭവപ്പെട്ടു. ഒക്ടോബർ ആദ്യം 56,400 രൂപയായിരുന്ന വില ഒക്ടോബർ 21 ന് 58,400 രൂപയിലെത്തി. ശരാശരി 1.6% ഉയർച്ചയാണിത്. എന്നാൽ ഈ ഉയർച്ച തുടർച്ചയായിരുന്നില്ല. ഒക്ടോബർ 10 ന് വില ഏറ്റവും താഴ്ന്ന നിലയിലായിരുന്നു. പിന്നീട് വീണ്ടും വില ഉയർന്നു. ഈ വില വ്യതിയാനങ്ങൾക്ക് പിന്നിൽ നിരവധി ഘടകങ്ങളുണ്ട്. രാജ്യാന്തര തലത്തിലെ രാഷ്ട്രീയ അസ്ഥിരത, വിവിധ രാജ്യങ്ങളിലെ സാമ്പത്തിക സൂചകങ്ങളിലെ മാറ്റങ്ങൾ, കേന്ദ്ര ബാങ്കുകളുടെ നയങ്ങളിലെ മാറ്റങ്ങൾ തുടങ്ങിയവ സ്വർണത്തിന്റെ വിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്.
ഇത്തരം ഘടകങ്ങളിൽ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും സ്വർണത്തിന്റെ വിലയിൽ വലിയ സ്വാധീനം ചെലുത്താറുണ്ട്. കൂടാതെ, പണപ്പെരുപ്പം, ഡോളറിന്റെ മൂല്യത്തിലെ മാറ്റങ്ങൾ, നിക്ഷേപകരുടെ മാനസികാവസ്ഥ തുടങ്ങിയവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. അടുത്ത് നടക്കുന്ന അമേരികൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്, ഇസ്രാഈൽ-ഇറാൻ-ഫലസ്തീൻ സംഘർഷം, ആഗോള സമ്പദ്‌വ്യവസ്ഥയിലെ അനിശ്ചിതത്വം തുടങ്ങിയവ സ്വർണത്തിന്റെ വില ഉയരാൻ കാരണമായിട്ടുണ്ട്.
ഒക്ടോബർ 1 - 56,400 രൂപ
ഒക്ടോബർ 2 - 56,800 രൂപ
ഒക്ടോബർ 3 - 56,880 രൂപ
ഒക്ടോബർ 4 - 56,960 രൂപ
ഒക്ടോബർ 5 - 56,960 രൂപ
ഒക്ടോബർ 6 - 56,960 രൂപ
ഒക്ടോബർ 7 - 56,800 രൂപ
ഒക്ടോബർ 8 - 56,800 രൂപ
ഒക്ടോബർ 9 - 56,240 രൂപ
ഒക്ടോബർ 10 - 56,200 രൂപ
ഒക്ടോബർ 11 - 56,760 രൂപ
ഒക്ടോബർ 12 - 56,960 രൂപ
ഒക്ടോബർ 13 - 56,960 രൂപ
ഒക്ടോബർ 14 - 56,960 രൂപ
ഒക്ടോബർ 15 - 56,760 രൂപ
ഒക്ടോബർ 16 - 57,120 രൂപ
ഒക്ടോബർ 17 - 57,280 രൂപ
ഒക്ടോബർ 18 - 57,920 രൂപ
ഒക്ടോബർ 19 - 58,240 രൂപ
ഒക്ടോബർ 20 - 58,240 രൂപ
ഒക്ടോബർ 21 - 58,400 രൂപ
ഒക്ടോബർ 22 - 58,400 രൂപ
#goldprice #silverprice #kerala #economy #investment #marketnews