Record High | സ്വർണവില കുതിച്ചുയർന്ന് പുതിയ റെകോർഡ് കുറിച്ചു; പവന് 64,000ത്തിലേക്ക്!

● 22 കാരറ്റ് സ്വർണത്തിന്റെ ഒരു പവന്റെ വില 63,840 രൂപയായി ഉയർന്നു.
● 18 കാരറ്റ് സ്വർണത്തിന് പവന് 52,680 രൂപയായി.
● വെള്ളിയുടെ വിലയിൽ മാറ്റമില്ല.
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നു പുതിയ റെകോർഡ് കുറിച്ചു. തിങ്കളാഴ്ച (10.02.2025) 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് വർധിച്ചത്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 7980 രൂപയിലും പവന് 63840 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഇത് സ്വർണത്തിന്റെ എക്കാലത്തെയും ഉയർന്ന വിലയാണ്.
പവന് 64,000 രൂപയിലേക്ക് അടുക്കാൻ ഇനി 160 രൂപയുടെ കുറവ് മാത്രമേയുള്ളൂ. 18 കാരറ്റ് സ്വർണത്തിനും വില വർധിച്ചിട്ടുണ്ട്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കൂടിയത്. ഇതോടെ 18 കാരറ്റ് സ്വർണത്തിന്റെ ഒരു പവന്റെ വില 52,680 രൂപയായി ഉയർന്നു. എന്നാൽ വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 106 രൂപയായി തുടരുന്നു.
കഴിഞ്ഞ ദിവസങ്ങളിലും സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തിയിരുന്നു. ശനിയാഴ്ച (08.02.2025) 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കൂടിയത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സാമ്പത്തിക നയങ്ങളുടെ ചലനങ്ങളാണ് ആഗോള വിപണിയിൽ വലിയ സ്വാധീനം ചെലുത്തുന്നത്. ഡോളറിന്റെ മൂല്യം ശക്തമായതും രൂപയുടെ മൂല്യം റെക്കോർഡ് നിലയിലേക്ക് താഴ്ന്നതും സ്വർണ വില വർധനവിന് ആക്കം കൂട്ടി.
വെള്ളിയാഴ്ച (07.02.2025) സ്വർണവിലയിൽ മാറ്റമില്ലായിരുന്നു. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 7930 രൂപയിലും പവന് 63440 രൂപയിലുമായിരുന്നു വ്യാപാരം നടന്നത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 6550 രൂപയും പവന് 52400 രൂപയുമായിരുന്നു വില. വെള്ളി നിരക്കിലും മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 106 രൂപയിലായിരുന്നു വിപണനം.
കേരളത്തിലെ സ്വർണത്തിന്റെ റെക്കോർഡ് വിലകൾ
ഏറ്റവും ഉയർന്നത്: 2025 ഫെബ്രുവരി 10 - പവൻ: 63,840 രൂപ, ഗ്രാം: 7,980 രൂപ
രണ്ടാമത്തെ ഉയർന്നത്: ഫെബ്രുവരി 8, 9 - പവൻ: 63,560 രൂപ, ഗ്രാം: 7,945 രൂപ
മൂന്നാമത്തെ ഉയർന്നത്: ഫെബ്രുവരി 6, 7 - പവൻ: 63,440 രൂപ, ഗ്രാം: 7,930 രൂപ
നാലാമത്തെ ഉയർന്നത്: ഫെബ്രുവരി 5 - പവൻ: 63,240 രൂപ, ഗ്രാം: 7,905 രൂപ
അഞ്ചാമത്തെ ഉയർന്നത്: ഫെബ്രുവരി 4 - പവൻ: 62,480 രൂപ, ഗ്രാം: 7,810 രൂപ
സ്വർണവിലയിലെ മാറ്റങ്ങൾ
ഒക്ടോബർ 31 - 59,640 രൂപ
നവംബർ 30 - 57,200 രൂപ
ഡിസംബർ 31 - 56,880 രൂപ
ജനുവരി 31 - 61,840 രൂപ
ഫെബ്രുവരി 1 - 61,960 രൂപ
ഫെബ്രുവരി 2 - 61,960 രൂപ
ഫെബ്രുവരി 3 - 61,640 രൂപ
ഫെബ്രുവരി 4 - 62,480 രൂപ
ഫെബ്രുവരി 5 - 63,240 രൂപ
ഫെബ്രുവരി 6 - 63,440 രൂപ
ഫെബ്രുവരി 7 - 63,440 രൂപ
ഫെബ്രുവരി 8 - 63,560 രൂപ
ഫെബ്രുവരി 9 - 63,560 രൂപ
ഫെബ്രുവരി 10 - 63,840 രൂപ
ഈ വാർത്ത ഷെയർ ചെയ്യുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
Gold price in Kerala hits a new record high, reaching near ₹64,000 per sovereign. The surge is attributed to fluctuations in dollar and rupee values. 18-carat gold price also increased. Silver price remains stable.
#GoldPrice #KeralaGold #RecordHigh #MarketTrends #Investment #Economy