city-gold-ad-for-blogger

Market | സ്വര്‍ണവിലയിൽ നേരിയ വർധനവ്; വെള്ളി നിരക്ക് സെഞ്ച്വറിക്കരികെ

 Gold Price Sees Slight Increase; Silver Rate Nears Century Mark
Representational Image Generated by Meta AI

● 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 10 രൂപ കൂടി
● 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് അഞ്ച് രൂപ വർധിച്ചു 
● വെള്ളിക്ക് ഒരു രൂപ കൂടി 99 രൂപയായി 

കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വര്‍ണവിലയിൽ നേരിയ വർധനവ്. വ്യാഴാഴ്ച (05.12.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കൂടിയത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7140 രൂപയിലും പവന് 57,120 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് അഞ്ച് രൂപ കൂടി 5890 രൂപയും പവന് 40 രൂപ വര്ധിച്ച 47,160 രൂപയുമാണ് നിരക്ക്. വെള്ളിക്കും കൂടി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 99 രൂപയായാണ് ഉയർന്നത്.

Gold Price Sees Slight Increase; Silver Rate Nears Century Mark

ബുധനാഴ്ച (04.12.2024) സംസ്ഥാനത്ത് സ്വര്‍ണവിലയിൽ മാറ്റമില്ലായിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7130 രൂപയിലും പവന് 57,040 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 5890 രൂപയും പവന് 47,120 രൂപയുമായിരുന്നു വിപണിവില. എന്നാൽ ബുധനാഴ്ചയും വെള്ളിക്ക് കൂടിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 98 രൂപയായാണ് വർധിച്ചത്.

ചൊവ്വാഴ്ച (03.12.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കൂടിയിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7130 രൂപയിലും പവന് 57,040 രൂപയിലുമാണ് വിപണനം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപ കൂടി 5890 രൂപയും പവന് 240 രൂപ വർധിച്ച് 47,120 രൂപയുമായിരുന്നു വില. എന്നാൽ ചൊവ്വാഴ്ച വെള്ളിക്ക് മാറ്റമുണ്ടായിരുന്നില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 97 രൂപയായിരുന്നു വിപണിവില.

എന്നാൽ ഡിസംബർ മാസത്തിലെ ആദ്യ വ്യാപാര ദിനത്തിൽ സ്വര്‍ണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. തിങ്കളാഴ്ച (02.12.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7090 രൂപയിലും പവന് 56,720 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപ ഇടിഞ്ഞ് 5860 രൂപയും പവന് 400 രൂപ കുറഞ്ഞ് 46,880 രൂപയുമായിരുന്നു നിരക്ക്. എന്നാൽ തിങ്കളാഴ്ച വെള്ളിക്ക് കൂടിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 97  രൂപയായാണ് ഉയർന്നത്.

സ്വർണവിലയിലെ മാറ്റങ്ങൾ

ഒക്ടോബർ 31 - 59,640 രൂപ
നവംബർ 21 - 57,160 രൂപ
നവംബർ 22 - 57,800 രൂപ
നവംബർ 23 - 58,400  രൂപ
നവംബർ 24 - 58,400  രൂപ
നവംബർ 25 - 57,600 രൂപ
നവംബർ 26 - 56,640 രൂപ
നവംബർ 27 - 56,840 രൂപ
നവംബർ 28 - 56,720 രൂപ
നവംബർ 29 -  57,280 രൂപ
നവംബർ 30 -  57,200 രൂപ

ഡിസംബർ 01 -  57,200 രൂപ
ഡിസംബർ 02 -  56,720  രൂപ
ഡിസംബർ 03 -  57,040  രൂപ
ഡിസംബർ 04 -  57,040  രൂപ
ഡിസംബർ 05 -  57,120 രൂപ

#goldprice #silverprice #kerala #kochi #investment #preciousmetals #markettrends #financialnews

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Main Desk
Main Desk

5549 Articles

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia