Market | സർണവിലയിൽ നേരിയ ഇടിവ്; പവന് 80 രൂപ കുറഞ്ഞു; വെള്ളിക്ക് കൂടി
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 6660 രൂപയിലും പവന് 53,280 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ചൊവ്വാഴ്ച (20.08.2024) ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 6660 രൂപയിലും പവന് 53,280 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് അഞ്ച് രൂപ കുറഞ്ഞ് 5515 രൂപയും പവന് 40 രൂപ ഇടിഞ്ഞ് 44,080 രൂപയുമാണ് നിരക്ക്. എന്നാൽ വെള്ളി വിലയിൽ വർധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരൂപ വർധിച്ച് 92 രൂപയായാണ് ഉയർന്നത്.
തിങ്കളാഴ്ച (19.08.2024) സ്വർണവിലയിൽ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 6670 രൂപയിലും പവന് 53,360 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണം 5515 രൂപയും പവന് 44,120 രൂപയുമായിരുന്നു വിപണി വില. അതേസമയം തിങ്കളാഴ്ചയും വെള്ളി വില കൂടിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരൂപ വർധിച്ച് 91 രൂപയിലാണ് വിപണനം നടന്നത്.
ശനിയാഴ്ച (17.08.2024) ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 105 രൂപയും പവന് 840 രൂപയും ഒറ്റയടിക്ക് വർധിച്ചിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 90 രൂപയും പവന് 720 രൂപയും കൂടിയിരുന്നു. ശനിയാഴ്ച
വെള്ളിയുടെ വിലയിലും നേരിയ വർധനവ് ഉണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ വർധിച്ച് 90 രൂപയായിരുന്നു വിപണിവില.
വിദഗ്ധർ പറയുന്നത്, സ്വർണവിലയിൽ ചെറിയ ഉയർച്ച താഴ്ചകൾ ഉണ്ടാകാമെങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ സ്വർണം മൂല്യം നിലനിർത്തുകയും വില ഒരുപക്ഷേ വർധിക്കുകയും ചെയ്യുമെന്നാണ്.
#goldprice, #silverprice, #[State], #marketupdate, #investment, #finance