city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Price | കുതിപ്പുകൾക്കൊടുവിൽ സ്വർണവിലയിൽ നേരിയ ഇടിവ്; പവന് കുറഞ്ഞത് 80 രൂപ ​​​​​​​

Price
Representational Image Generated by Meta AI

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6555 രൂപയിലും പവന് 52,440 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്

കൊച്ചി: (KasargodVartha) തുടർച്ചയായ കുതിപ്പുകൾക്ക് പിന്നാലെ സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ബുധനാഴ്ച (14.08.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6555 രൂപയിലും പവന് 52,440 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് അഞ്ച് രൂപ കുറഞ്ഞ് 5420 രൂപയും പവന് 40 രൂപ ഇടിഞ്ഞ് 43,360 രൂപയുമാണ് നിരക്ക്. അതേസമയം വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 88 രൂപയാണ് വിപണി വില.

അഞ്ച് ദിവസത്തിനിടെ സ്വർണം പവന് 1720 രൂപ കൂടിയതിന് പിന്നാലെയാണ് ഇപ്പോൾ ഇടിവുണ്ടായത്. 
ചൊവ്വാഴ്ച (13.08.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 95 രൂപയും പവന് 760 രൂപയും ഒറ്റയടിക്ക് കൂടിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6565 രൂപയിലും പവന് 52,520 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 80 രൂപ കൂടി  5425 രൂപയും പവന് 640 രൂപ വർധിച്ച് 43,400 രൂപയുമായിരുന്നു വിപണിവില. ചൊവ്വാഴ്ച വെള്ളിയുടെ വിലയിലും വർധനവ് രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 88 രൂപയായാണ് ഉയർന്നത്.

തിങ്കളാഴ്ച (12.08.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 45 രൂപയും പവന് 360 രൂപയുമാണ് വർധിച്ചത്.  ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6470 രൂപയിലും പവന് 51,760 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 25 രൂപ കൂടി 5345 രൂപയും പവന് 200 രൂപ കൂടി 42,760 രൂപയുമായിരുന്നു നിരക്ക്. അതേസമയം തിങ്കളാഴ്ച വെള്ളിനിരക്കിൽ ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞ് 87 രൂപയായിരുന്നു വില.

#goldprice #kerala #gold #price #investment #jewelry #preciousmetals #economy #finance #news

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia