Market News | സ്വര്‍ണവിലയിൽ മാറ്റമില്ല; പവന് 57000 രൂപയ്ക്ക് മുകളിൽ തുടരുന്നു; വെള്ളിക്ക് കൂടി
● 22 കാരറ്റ് സ്വർണത്തിന്റെ ഗ്രാം വില 7130 രൂപയാണ്.
● 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 5890 രൂപയാണ്
● വെള്ളിക്ക് ഗ്രാമിന് ഒരു രൂപ കൂടി
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വര്‍ണവിലയിൽ മാറ്റമില്ല. ബുധനാഴ്ച (04.12.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7130 രൂപയിലും പവന് 57,040 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 5890 രൂപയും പവന് 47,120 രൂപയുമാണ് നിരക്ക്. എന്നാൽ വെള്ളിക്ക് കൂടി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 98 രൂപയായാണ് ഉയർന്നത്.
ചൊവ്വാഴ്ച (03.12.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കൂടിയിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7130 രൂപയിലും പവന് 57,040 രൂപയിലുമാണ് വിപണനം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപ കൂടി 5890 രൂപയും പവന് 240 രൂപ വർധിച്ച് 47,120 രൂപയുമായിരുന്നു വില. എന്നാൽ ചൊവ്വാഴ്ച വെള്ളിക്ക് മാറ്റമുണ്ടായിരുന്നില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 97 രൂപയായിരുന്നു വിപണിവില.
എന്നാൽ ഡിസംബർ മാസത്തിലെ ആദ്യ വ്യാപാര ദിനത്തിൽ സ്വര്‍ണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. തിങ്കളാഴ്ച (02.12.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7090 രൂപയിലും പവന് 56,720 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപ ഇടിഞ്ഞ് 5860 രൂപയും പവന് 400 രൂപ കുറഞ്ഞ് 46,880 രൂപയുമായിരുന്നു നിരക്ക്. എന്നാൽ തിങ്കളാഴ്ച വെള്ളിക്ക് കൂടിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 97 രൂപയായാണ് ഉയർന്നത്.
കൂടിയും കുറഞ്ഞും സ്വർണവിലയിൽ വലിയ ചാഞ്ചാട്ടമാണ് നവംബർ മാസത്തിൽ കണ്ടത്. മാസവസാനത്തിൽ ശനിയാഴ്ച (30.11.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7150 രൂപയിലും പവന് 57,200 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് അഞ്ച് രൂപ ഇടിഞ്ഞ് 5910 രൂപയും പവന് 40 രൂപ കുറഞ്ഞ് 47,280 രൂപയുമായിരുന്നു വിപണിവില. എന്നാൽ ശനിയാഴ്ച വെള്ളിക്ക് മാറ്റമുണ്ടായില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 96 രൂപയായിരുന്നു നിരക്ക്.
സ്വർണവിലയിലെ മാറ്റങ്ങൾ
ഒക്ടോബർ 31 - 59,640 രൂപ
നവംബർ 21 - 57,160 രൂപ
നവംബർ 22 - 57,800 രൂപ
നവംബർ 23 - 58,400 രൂപ
നവംബർ 24 - 58,400 രൂപ
നവംബർ 25 - 57,600 രൂപ
നവംബർ 26 - 56,640 രൂപ
നവംബർ 27 - 56,840 രൂപ
നവംബർ 28 - 56,720 രൂപ
നവംബർ 29 - 57,280 രൂപ
നവംബർ 30 - 57,200 രൂപ
ഡിസംബർ 01 - 57,200 രൂപ
ഡിസംബർ 02 - 56,720 രൂപ
ഡിസംബർ 03 - 57,040 രൂപ
ഡിസംബർ 04 - 57,040 രൂപ
#goldprice #silverprice #kerala #investment #economy #finance