Market | മാറ്റമില്ലാതെ സ്വർണവില; പവന് 56,800 രൂപയിൽ തുടരുന്നു; വെള്ളിക്ക് കുറഞ്ഞു
● കഴിഞ്ഞ ഒരാഴ്ചയായി സ്വർണവിലയിൽ നിരന്തരമായ ചാഞ്ചാട്ടം അനുഭവപ്പെടുന്നു.
● കഴിഞ്ഞ അഞ്ച് ദിവസങ്ങളിൽ പവന് 560 രൂപ വരെ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
● ഒക്ടോബർ ഏഴിന് വിലയിൽ ചെറിയ ഇടിവ് രേഖപ്പെടുത്തി.
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വര്‍ണവിലയിൽ മാറ്റമില്ല. ചൊവ്വാഴ്ച (08.10.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 7100 രൂപയിലും പവന് 56,800 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് 5870 രൂപയും പവന് 46,960 രൂപയുമാണ് നിരക്ക്. എന്നാൽ വെള്ളിവില കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് രണ്ട് രൂപ ഇടിഞ്ഞ് 98 രൂപയായാണ് താഴ്ന്നത്.
തിങ്കളാഴ്ച (07.10.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 7100 രൂപയും പവന് 56,800 രൂപയുമായിരുന്നു വിപണിവില. 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപ കുറഞ്ഞ് 5870 രൂപയും പവന് 46,960 രൂപയുമായിരുന്നു നിരക്ക്. എന്നാൽ
തിങ്കളാഴ്ച വെള്ളിവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 100 രൂപയായിരുന്നു നിരക്ക്.
ശനിയാഴ്ച (05.10.2024) സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് വ്യപാരം നടന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 7120 രൂപയും പവന് 56,960 രൂപയുമായിരുന്നു നിരക്ക്. 18 കാരറ്റ് സ്വര്‍ണത്തിന് 5885 രൂപയും പവന് 47,080 രൂപയുമായിരുന്നു വിപണിവില. വെള്ളിവിലയിലും മാറ്റമുണ്ടായിരുന്നില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 100 രൂപ തന്നെയായിരുന്നു നിരക്ക്.
വെള്ളിയാഴ്ച (04.10.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ചിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 7120 രൂപയിലും പവന് 56,960 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് അഞ്ച് രൂപ കൂടി 5885 രൂപയും പവന് 40 രൂപ വർധിച്ച് 47,080 രൂപയുമായിരുന്നു വില. വെള്ളിയാഴ്ച വെള്ളിവിലയിലും മുന്നേറ്റമുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് രണ്ട് രൂപ കൂടി 100 രൂപയായാണ് ഉയർന്നത്.
വ്യാഴാഴ്ച (03.10.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയും തന്നെ വർധിച്ചിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 7110 രൂപയിലും പവന് 56,880 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് അഞ്ച് രൂപ കൂടി 5880 രൂപയും പവന് 40 രൂപ വർധിച്ച് 47,040 രൂപയുമായിരുന്നു നിരക്ക്. അതേസമയം, വ്യാഴാഴ്ച വെള്ളിവിലയിൽ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 98 രൂപയിലാണ് വിപണനം നടന്നത്.
ബുധനാഴ്ച (02.10.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപ കൂടി 7100 രൂപയും പവന് 400 രൂപ കൂടി 56,800 രൂപയുമായിരുന്നു വില. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപ കൂടി 5875 രൂപയും പവന് 320 രൂപ കൂടി 47,000 രൂപയുമായും ഉയർന്നിരുന്നു. ബുധനാഴ്ചയും വെള്ളിനിരക്കില്‍ മാറ്റമുണ്ടായില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 98 രൂപ തന്നെയായിരുന്നു നിരക്ക്.
ഒക്‌ടോബര്‍ ആദ്യദിനമായ ചൊവ്വാഴ്ച (01.10.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപ കുറഞ്ഞ് 7050 രൂപയും പവന് 240 രൂപ കുറഞ്ഞ് 56,400 രൂപയുമായിരുന്നു വില. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 25 രൂപ കുറഞ്ഞ് 5835 രൂപയും പവന് 200 രൂപ കുറഞ്ഞ് 46680 രൂപയുമായിരുന്നു നിരക്ക്. ചൊവ്വാഴ്ചയും വെള്ളിനിരക്കില്‍ മാറ്റമുണ്ടായില്ല.
സ്വർണവിലയിലെ മാറ്റങ്ങൾ
കഴിഞ്ഞ ഒരാഴ്ചയായി സ്വർണവിലയിൽ നിരന്തരമായ ചാഞ്ചാട്ടം അനുഭവപ്പെടുന്നു. പശ്ചിമേഷ്യയിലെ രാഷ്ട്രീയ അസ്ഥിരതയും അമേരികൻ ഡോളറിന്റെ മൂല്യത്തിലെ ഏറ്റക്കുറച്ചിലുകളും ഇതിന് പ്രധാന കാരണങ്ങളാണ്. അന്തർദേശീയ വിപണിയിലെ ഈ അസ്ഥിരതകൾ സ്വർണത്തെ ഒരു സുരക്ഷിത നിക്ഷേപമായി ആളുകൾ കാണുന്നതിലേക്ക് നയിക്കുകയും അങ്ങനെ വിലയിൽ വർധനവുണ്ടാകുകയും ചെയ്യുന്നു.
കഴിഞ്ഞ അഞ്ച് ദിവസങ്ങളിൽ പവന് 560 രൂപ വരെ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഒക്ടോബർ ഏഴിന് വിലയിൽ ചെറിയ ഇടിവ് രേഖപ്പെടുത്തി. രാജ്യാന്തര വിപണിയിലെ സ്ഥിതിഗതികൾക്കനുസരിച്ച് സ്വർണവിലയിൽ ഇനിയും മാറ്റങ്ങൾ സംഭവിക്കാനുള്ള സാധ്യതയുണ്ട്.
ഒക്ടോബർ 1 - 56,400 രൂപ
ഒക്ടോബർ 2 - 56,800 രൂപ
ഒക്ടോബർ 3 - 56,880 രൂപ
ഒക്ടോബർ 4 - 56,960 രൂപ
ഒക്ടോബർ 5 - 56,960 രൂപ
ഒക്ടോബർ 6 - 56,960 രൂപ
ഒക്ടോബർ 7 - 56,800 രൂപ
ഒക്ടോബർ 8 - 56,800 രൂപ
#goldprice #silverprice #kerala #india #business #finance #economy