city-gold-ad-for-blogger

Market | സ്വാതന്ത്ര്യ ദിനത്തിൽ മാറ്റമില്ലാതെ സ്വർണവില; പവന് 52,440 രൂപയിൽ തുടരുന്നു

Market
Representational Image Generated by Meta AI

ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5420 രൂപയും പവന് 43,360 രൂപയുമാണ് നിരക്ക്

കൊച്ചി: (KasargodVartha) രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. വ്യാഴാഴ്ച (15.08.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6555 രൂപയിലും പവന് 52,440 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5420 രൂപയും പവന് 43,360 രൂപയുമാണ് നിരക്ക്. വെള്ളി വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 88 രൂപയാണ് വിപണി വില.

Market

ബുധനാഴ്ച (14.08.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് അഞ്ച് രൂപയും പവന് 40 രൂപയും ഇടിയുകയുണ്ടായി. അതേസമയം ബുധനാഴ്ചയും വെള്ളി വിലയിൽ മാറ്റമുണ്ടായിരുന്നില്ല. അഞ്ച് ദിവസത്തിനിടെ സ്വർണം പവന് 1720 രൂപ കൂടിയതിന് പിന്നാലെയാണ് ബുധനാഴ്ച ഇടിവുണ്ടായത്. 

ചൊവ്വാഴ്ച (13.08.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 95 രൂപയും പവന് 760 രൂപയും ഒറ്റയടിക്ക് കൂടിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6565 രൂപയിലും പവന് 52,520 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 80 രൂപ കൂടി  5425 രൂപയും പവന് 640 രൂപ വർധിച്ച് 43,400 രൂപയുമായിരുന്നു വിപണിവില. ചൊവ്വാഴ്ച വെള്ളിയുടെ വിലയിലും വർധനവ് രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 88 രൂപയായാണ് ഉയർന്നത്.

തിങ്കളാഴ്ച (12.08.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 45 രൂപയും പവന് 360 രൂപയുമാണ് വർധിച്ചത്.  ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6470 രൂപയിലും പവന് 51,760 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 25 രൂപ കൂടി 5345 രൂപയും പവന് 200 രൂപ കൂടി 42,760 രൂപയുമായിരുന്നു നിരക്ക്. അതേസമയം തിങ്കളാഴ്ച വെള്ളിനിരക്കിൽ ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞ് 87 രൂപയായിരുന്നു വില.

#goldprice, #goldrate, #keralagold, #jewelry, #investment, #economy, #independenceDay

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Main Desk
Main Desk

5552 Articles

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia