Gold Price | ചാഞ്ചാട്ടങ്ങൾക്കൊടുവിൽ സ്വർണവിലയിൽ മാറ്റമില്ല

● 22 കാരറ്റ് സ്വർണം ഗ്രാമിന് 7215 രൂപയും പവന് 57,720 രൂപയും.
● 18 കാരറ്റ് സ്വർണത്തിന് 47,680 രൂപ
● വെള്ളി വിലയിലും മാറ്റമില്ല, ഗ്രാമിന് 95 രൂപ.
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. തിങ്കളാഴ്ച (04.01.2025) 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 7215 രൂപയും പവന് 57720 രൂപയുമാണ് വില. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 5960 രൂപയിലും പവന് 47,680 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വെള്ളി വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 95 രൂപയിൽ തുടരുന്നു.
ശനിയാഴ്ച (04.01.2025) സ്വർണ വിലയിൽ കാര്യമായ കുറവ് രേഖപ്പെടുത്തിയിരുന്നു. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് കുറഞ്ഞത്. 18 കാരറ്റ് സ്വർണത്തിന്റെ വിലയിലും കുറവുണ്ടായി. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് കുറഞ്ഞത്. എന്നാൽ വെള്ളിയുടെ വിലയിൽ മാറ്റമൊന്നും ഉണ്ടായിരുന്നില്ല.
വെള്ളിയാഴ്ച (03.01.2025) സ്വർണ വിലയിൽ വലിയ വർധനവാണ് ഉണ്ടായത്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് വർധിച്ചത്. ഗ്രാമിന്റെ വില 7260 രൂപയും പവന്റെ വില 58080 രൂപയുമായിരുന്നു. 18 കാരറ്റ് സ്വർണത്തിന്റെ വിലയിലും വർധനവുണ്ടായി. ഗ്രാമിന് 65 രൂപയും പവന് 520 രൂപയുമാണ് കൂടിയത്. ഗ്രാമിന്റെ വില 5995 രൂപയും പവന്റെ വില 47960 രൂപയുമായിരുന്നു. വെള്ളിയാഴ്ച വെള്ളി വിലയും ഉയർന്നിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 94 രൂപയിൽ നിന്ന് ഒരു രൂപ വർധിച്ച് 95 രൂപയിൽ എത്തിയിരുന്നു.
വ്യാഴാഴ്ചയും (02.01.2025) സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തിയിരുന്നു. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കൂടിയത്. ഗ്രാമിന്റെ വില 7180 രൂപയും പവന്റെ വില 57440 രൂപയുമായിരുന്നു. 18 കാരറ്റ് സ്വർണത്തിന്റെ വിലയിലും വർധനവുണ്ടായി. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കൂടിയത്. ഗ്രാമിന്റെ വില 5930 രൂപയും പവന്റെ വില 47440 രൂപയുമായിരുന്നു. വ്യാഴാഴ്ചയും വെള്ളി വിലയിൽ വർധനവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 93 രൂപയിൽ നിന്ന് ഒരു രൂപ വർധിച്ച് 94 രൂപയിൽ എത്തിയിരുന്നു.
സ്വർണവിലയിലെ മാറ്റങ്ങൾ
ഒക്ടോബർ 31 - 59,640 രൂപ
നവംബർ 30 - 57,200 രൂപ
ഡിസംബർ 31 - 56,880 രൂപ
ജനുവരി 1 - 57,200 രൂപ
ജനുവരി 2 - 57,440 രൂപ
ജനുവരി 3 - 58,080 രൂപ
ജനുവരി 4 - 57,720 രൂപ
ജനുവരി 5 - 57,720 രൂപ
ജനുവരി 6 - 57,720 രൂപ
#GoldPrice #KeralaGold #MarketUpdate #BusinessNews #GoldRate #PriceDrop