Peak | സ്വർണവിലയിൽ മാറ്റമില്ല; എക്കാലത്തെയും ഉയർന്ന നിരക്കിൽ തുടരുന്നു; വെള്ളി സെഞ്ച്വറിക്കരികെ
● 22 കാരറ്റ് സ്വർണത്തിന്റെ ഗ്രാം വില 7060 രൂപയാണ്.
● വെള്ളിയുടെ വില ഒരു രൂപ കൂടി 99 രൂപയായി.
● പശ്ചിമേഷ്യയിലെ യുദ്ധഭീതിയാണ് വില വർധനവിന് കാരണം.
കൊച്ചി: (KasargodVartha) വമ്പൻ കുതിപ്പുകൾക്ക് പിന്നാലെ സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. വ്യാഴാഴ്ച (26.09.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7060 രൂപയും പവന് 56,480 രൂപയുമാണ് നിരക്ക്.18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 5840 രൂപയും പവന് 46,720 രൂപയുമാണ് വിപണിവില. എന്നാൽ വെള്ളിക്ക് കൂടി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 99 രൂപയായാണ് ഉയര്ന്നത്.
ബുധനാഴ്ച (25.09.2024)യാണ് സ്വർണവില റെകോർഡിട്ട് ഏറ്റവും ഉയർന്ന നിരക്കിലെത്തിയത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ബുധനാഴ്ച വർധിച്ചത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 45 രൂപയും പവന് 360 രൂപയും കൂടിയിരുന്നു. ബുധനാഴ്ച വെള്ളിവിലയും വർധിക്കുകയുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് രണ്ട് രൂപ കൂടി 98 രൂപയിലാണ് വിപണനം നടന്നത്.
പശ്ചിമേഷ്യയിൽ ആക്രമണം രൂക്ഷമായതാണ് വിലവർധനവിന് കാരണമായത്. യുദ്ധഭീതി വർധിക്കുന്നതോടെ നിക്ഷേപകർ സ്വർണത്തിലേക്ക് തിരിയുന്നതാണ് വിലയെ സ്വാധീനിക്കുന്നത്. വെടിനിർത്തൽ ഉടൻ സംഭവിക്കുന്നില്ലെങ്കിൽ വില 2700 ഡോളർ കടക്കാനുള്ള സാധ്യതയുണ്ടെന്നാണ് സ്വർണവ്യാപാരികൾ പറയുന്നത്.
മെയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെകോര്‍ഡ് തിരുത്തിയാണ് കഴിഞ്ഞ ശനിയാഴ്ച സ്വര്‍ണവില പുതിയ റെകോർഡ് കുറിച്ചത്. അത് മറികടന്ന് തിങ്കളാഴ്ചയും ചൊവ്വാഴ്ചയും പുതിയ ഉയരം തൊട്ടിരുന്നു. അതും തകർത്താണ് ബുധനാഴ്ച ഏറ്റവും ഉയർന്ന നിരക്കിലെത്തിയത്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ സ്വർണം പവന് 1880 രൂപയാണ് വർധിച്ചത്.
ചൊവ്വാഴ്ച (24.09.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7000 രൂപയിലും പവന് 56,000 രൂപയിലുമാണ് വ്യാപാരം നടന്നത്.18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപ കൂടി 5795 രൂപയും പവന് 80 രൂപ വർധിച്ച് 46,360 രൂപയുമാണ് വിപണിവില. എന്നാൽ വെള്ളിവിലയിൽ മാറ്റമുണ്ടായില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 96 രൂപയായിരുന്നു നിരക്ക്.
തിങ്കളാഴ്ച (23.09.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ചിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6980 രൂപയിലും പവന് 55,840 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപ കൂടി 5785 രൂപയും പവന് 80 രൂപ വർധിച്ച് 46,280 രൂപയുമായിരുന്നു നിരക്ക്. എന്നാൽ തിങ്കളാഴ്ചയും വെള്ളിവിലയിൽ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 96 രൂപയിലാണ് വിപണനം നടന്നത്.
കഴിഞ്ഞ ദിവസങ്ങളിലെ സ്വർണവില (പവൻ നിരക്ക്):
* ഓഗസ്റ്റ് 31 - 53,560 രൂപ
* സെപ്റ്റംബർ 1 - 53,560 രൂപ
* സെപ്റ്റംബർ 2 - 53,360 രൂപ
* സെപ്റ്റംബർ 3 - 53,360 രൂപ
* സെപ്റ്റംബർ 4 - 53,360 രൂപ
* സെപ്റ്റംബർ 5 - 53,360 രൂപ
* സെപ്റ്റംബർ 6 - 53,760 രൂപ
* സെപ്റ്റംബർ 7 - 53,440 രൂപ
* സെപ്റ്റംബർ 8 - 53,440 രൂപ
* സെപ്റ്റംബർ 9 - 53,440 രൂപ
* സെപ്റ്റംബർ 10 - 53,440 രൂപ
* സെപ്റ്റംബർ 11 - 53,720 രൂപ
* സെപ്റ്റംബർ 12 - 53,640 രൂപ
* സെപ്റ്റംബർ 13 - 54,600 രൂപ
* സെപ്റ്റംബർ 14 - 54,920 രൂപ
* സെപ്റ്റംബർ 15 - 54,920 രൂപ
* സെപ്റ്റംബർ 16 - 55,040 രൂപ
* സെപ്റ്റംബർ 17 - 54,920 രൂപ
* സെപ്റ്റംബർ 18 - 54,800 രൂപ
* സെപ്റ്റംബർ 19 - 54,600 രൂപ
* സെപ്റ്റംബർ 20 - 55,080 രൂപ
* സെപ്റ്റംബർ 21 - 55,680 രൂപ
* സെപ്റ്റംബർ 22 - 55,680 രൂപ
* സെപ്റ്റംബർ 23 - 55,840 രൂപ
* സെപ്റ്റംബർ 24 - 56,000 രൂപ
* സെപ്റ്റംബർ 25 - 56,480 രൂപ
* സെപ്റ്റംബർ 26 - 56,480 രൂപ
#goldprice #silverprice #Kerala #investment #economics #geopolitical