Gold Price | തുടര്‍ചയായ 3 ദിവസത്തെ ഇടിവിന് ശേഷം സ്വര്‍ണവില ഉയര്‍ന്നു
Sep 3, 2022, 11:18 IST
കൊച്ചി: (www.kasargodvartha.com) തുടര്‍ചയായ മൂന്ന് ദിവസത്തെ ഇടിവിന് ശേഷം ശനിയാഴ്ച സ്വര്‍ണവില ഉയര്‍ന്നു. പവന് 200 രൂപയാണ് കൂടിയത്. ഇതോടെ പവന് 37,320 രൂപയായി. ഗ്രാമിന് 25 രൂപ കൂടിയതോടെ 4,665 രൂപയായി.
വെള്ളിയാഴ്ച പവന് 80 രൂപയും വ്യാഴാഴ്ച 400 രൂപയും ബുധനാഴ്ച 200 രൂപയും കുറഞ്ഞിരുന്നു. 37,120 രൂപയായിരുന്നു വെള്ളിയാഴ്ച ഒരു പവന്. ജൂലൈ 22ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയായിരുന്നു ഇത്. 2020 ഓഗസ്റ്റ് ഏഴിനായിരുന്നു സ്വര്‍ണത്തിന് സര്‍വകാല റെകോര്‍ഡ് വില. അന്ന് പവന് 42,000 രൂപയും ഗ്രാമിന് 5,250 രൂപയുമായിരുന്നു.
Keywords: Kochi, news, Kerala, Top-Headlines, gold, Gold Price, Business, Gold price on September 4.