city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Gold Price | ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ നിന്നും സ്വര്‍ണവില ഉയര്‍ന്നു

കൊച്ചി: (www.kasargodvartha.com) സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. വ്യാഴാഴ്ച സ്വര്‍ണം ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കൂടി. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിപണി വില 4600 രൂപയാണ്. പവന് 36800 രൂപയായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ നിന്നുമാണ് വ്യാഴാഴ്ച സ്വര്‍ണവില ഉയര്‍ന്നത്.

ബുധനാഴ്ച ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞ് ഗ്രാമിന് 4,580 രൂപയിലും പവന് 36,640 രൂപയിലുമായിരുന്നു വില. ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക് സെപ്റ്റംബര്‍ ആറിനാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 4,690 രൂപയും പവന് 37,520 രൂപയുമായിരുന്നു വില.

Gold Price | ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ നിന്നും സ്വര്‍ണവില ഉയര്‍ന്നു

അതേസമയം സംസ്ഥാനത്തെ വെള്ളിവില മാറ്റമില്ലാതെ തുടരുകയാണ്. 62 രൂപയാണ് ഒരു ഗ്രാം വെള്ളിയുടെ വിപണി നിരക്ക്. ഹാള്‍ മാര്‍ക്ക് വെള്ളിക്ക് ഗ്രാമിന് 90 രൂപയാണ് നിരക്ക്.

Keywords: Kochi, news, Kerala, Top-Headlines, gold, Gold Price, Business, Gold price on September 22.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia