Gold Price | സംസ്ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞു
Sep 19, 2022, 11:51 IST
കൊച്ചി: (www.kasargodvartha.com) സംസ്ഥാനത്ത് തിങ്കളാഴ്ച സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 10 രൂപ കുറഞ്ഞതോടെ 22 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് 4,585 രൂപയായി വില. ഒരു പവന് സ്വര്‍ണത്തിന് 36,680 രൂപയാണ്.
അതേസമയം വെള്ളിയുടെ നിരക്ക് തിങ്കളാഴ്ചയും മാറ്റമില്ലാതെ തുടരുന്നു. വെള്ളിയാഴ്ച സ്വര്‍ണവിലയില്‍ 40 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയ ശേഷം ശനിയാഴ്ച സ്വര്‍ണവിലയില്‍ നേരിയ പുരോഗതി വന്നിരുന്നു.
15 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് ശനിയാഴ്ച വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4,595 രൂപയിലെത്തിയിരുന്നു. ഒരു പവന് സ്വര്‍ണത്തിന് 36,760 ലും എത്തിയിരുന്നു.
Keywords: Kochi, News, Kerala, Top-Headlines, Business, Gold, Gold Price, Gold price on September 19.
കാസർകോട് വാർത്തയുടെ ഫെയ്സ്ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും
പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ
അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം
കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.







