Gold Price | സംസ്ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞു; പവന് 37,400 രൂപ
Oct 29, 2022, 11:43 IST
തിരുവനന്തപുരം: (www.kasargodvartha.com) സംസ്ഥാനത്ത് ശനിയാഴ്ച സ്വര്‍ണവില ഇടിഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 37400 രൂപയാണ്. ഗ്രാമിന് 35 രൂപയാണ് കുറഞ്ഞതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 4,675 രൂപയായി.
വെള്ളിയാഴ്ച മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ശനിയാഴ്ച കുറഞ്ഞത്. ബുധനാഴ്ച സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന രേഖപ്പെടുത്തിയിരുന്നു. 15 രൂപയാണ് കൂടിയിരുന്നത്. ഇതോടെ സ്വര്‍ണ വില 37,600 ല്‍ എത്തിയിരുന്നു.
അതേസമയം വെള്ളിയുടെ നിരക്കില്‍ മാറ്റമില്ല. ഒരു ഗ്രാം സാധരണ വെള്ളിയുടെ വില 64 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 രൂപയാണ്.
Keywords: Thiruvananthapuram, News, Kerala, Top-Headlines, Business, gold, Gold Price, Gold price on October 29.