Gold Price | സംസ്ഥാനത്ത് 3 ദിവസത്തിന് ശേഷം സ്വര്‍ണവില കുറഞ്ഞു
Oct 25, 2022, 12:40 IST
തിരുവനന്തപുരം: (www.kasargodvartha.com) സംസ്ഥാനത്ത് മൂന്ന് ദിവസം ഒരേ വില തുടര്‍ന്ന ശേഷം സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 15 രൂപ കുറഞ്ഞു 4,685 രൂപ നിരക്കിലും പവന് 120 രൂപ കുറഞ്ഞു 37,480 രൂപ നിരക്കിലുമാണ് ചൊവ്വാഴ്ച വ്യാപാരം പുരോഗമിക്കുന്നത്.
ഗ്രാമിന് 4,700 രൂപയിലും പവന് 37,600 രൂപയിലുമാണ് മൂന്ന് ദിവസമായി വ്യാപാരം നടന്നത്. ഒക്ടോബര്‍ മാസത്തെ ഏറ്റവും ഉയര്‍ന്ന വില ഒക്ടോബര്‍ ആറ് മുതല്‍ ഒമ്പത് വരെ രേഖപ്പെടുത്തിയ ഗ്രാമിന് 4,785 രൂപയും പവന് 38,280 രൂപയുമാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ഒക്ടോബര്‍ 15 ന് രാവിലെ രേഖപ്പെടുത്തിയ ഗ്രാമിന് 4,620 രൂപയും പവന് 36,960 രൂപയുമാണ്.
Keywords: Thiruvananthapuram, news, Kerala, Top-Headlines, Business, gold, Gold Price, Gold price on October 25.