city-gold-ad-for-blogger

Gold Price | അക്ഷയ തൃതീയ പടിവാതിലിൽ; സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 53,000 രൂപയ്ക്ക് താഴെയെത്തി

Gold
* 6615  രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 
* പവന് 52,920 രൂപയിലാണ് വ്യാപാരം നടക്കുന്നത്

കൊച്ചി: (KasargodVartha) സ്വർണം വാങ്ങാനുള്ള നല്ല ദിവസമായി വിശ്വാസമുള്ള ‘അക്ഷയതൃതീയ' അടുത്തെത്തിയിരിക്കെ സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. വ്യാഴാഴ്ച (09.05.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6615 രൂപയിലും പവന് 52,920 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് അഞ്ച് രൂപ ഇടിഞ്ഞ് 5510 രൂപയും പവന് 40 രൂപ കുറഞ്ഞ് 44,080 രൂപയുമായി. എന്നാൽ വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 88 രൂപയാണ് നിരക്ക്.

ബുധനാഴ്ച (08.05.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6625 രൂപയിലും പവന് 53,000 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് അഞ്ച് രൂപയുടെയും പവന് 40 രൂപയുടെയും ഇടിവുണ്ടായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5515 രൂപയും പവന് 44,120 രൂപയുമായിരുന്നു വില. ബുധനാഴ്ചയും വെള്ളി വിലയില്‍ മാറ്റമുണ്ടായില്ല.

ചൊവ്വാഴ്ച (07.05.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 30 രൂപയും പവന് 240 രൂപയും വർധിച്ചിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6635 രൂപയിലും പവന് 53,080 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപ വർധിച്ച് 5520 രൂപയും പവന് 160 രൂപ കൂടി 44,160 രൂപയുമായിരുന്നു നിരക്ക്. ചൊവ്വാഴ്ച  വെള്ളി വിലയിലും വർധനവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 88 രൂപയായാണ് ഉയർന്നത്. മെയ് 10 വെള്ളിയാഴ്ചയാണ് ഈ വർഷത്തെ അക്ഷയതൃതീയ.

സ്വർണവിലയിലെ മാറ്റങ്ങൾ  (പവന്)

മെയ് 1 - 52,440 രൂപ
മെയ് 2 - 53,000 രൂപ
മെയ് 3 - 52,600 രൂപ
മെയ് 4 - 52,680 രൂപ
മെയ് 5 - 52,680 രൂപ
മെയ് 6 - 52,840 രൂപ
മെയ് 7 - 53,080 രൂപ
മെയ് 8 - 53,000 രൂപ
മെയ് 9 - 52,920 രൂപ

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia