city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Gold Price | തുടർച്ചയായ കുതിപ്പുകൾക്ക് പിന്നാലെ സ്വർണവിലയിൽ ഇടിവ്; പവന് 360 രൂപ കുറഞ്ഞു

Gold
* 6670 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 
* പവന് 53,360 രൂപയിലാണ് വ്യാപാരം നടക്കുന്നത്

 

കൊച്ചി: (KasargodVartha) തുടർച്ചയായ കുതിപ്പുകൾക്ക് പിന്നാലെ സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. വ്യാഴാഴ്ച (30.05.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 40 രൂപയും പവന് 360 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6670 രൂപയിലും പവന് 53,360 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 30 രൂപയും പവന് 240 രൂപയും ഇടിഞ്ഞ്  ഗ്രാമിന് 5540 രൂപയും പവന് 44,320 രൂപയുമാണ് നിരക്ക്. വെള്ളിക്കും ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞ് 100 രൂപയായി കുറഞ്ഞു.

ബുധനാഴ്ച (29.05.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും പവന് 200 രൂപയും കൂടിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6710 രൂപയിലും പവന് 53,680 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും പവന് 160 രൂപയും വർധിച്ച് ഗ്രാമിന് 5570 രൂപയും പവന് 44,560 രൂപയുമായിരുന്നു വിപണി വില. ബുധനാഴ്ച വെള്ളിക്കും കൂടിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ വർധിച്ച് 101 രൂപയായാണ് ഉയർന്നത്.

Gold

സ്വർണം പവന് ചൊവ്വാഴ്ച  (28.05.2024) 160 രൂപയും തിങ്കളാഴ്ച (27.05.2024) 200 രൂപയും വർധിച്ചിരുന്നു. മൂന്ന് ദിവസത്തിനിടെ 560 രൂപ കൂടിയതിന്ന് പിന്നാലെയാണ് ഇപ്പോൾ 360 രൂപ കുറഞ്ഞിരിക്കുന്നത്. ഇക്കഴിഞ്ഞ മെയ് 20ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6890 രൂപയും പവന് 55,120 രൂപയും രേഖപ്പെടുത്തിയതാണ് സ്വർണത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക്.

സ്വർണവിലയിലെ മാറ്റങ്ങൾ  (പവന്)

മെയ് 1 - 52,440 രൂപ
മെയ് 2 - 53,000 രൂപ
മെയ് 3 - 52,600 രൂപ
മെയ് 4 - 52,680 രൂപ
മെയ് 5 - 52,680 രൂപ
മെയ് 6 - 52,840 രൂപ
മെയ് 7 - 53,080 രൂപ
മെയ് 8 - 53,000 രൂപ
മെയ് 9 - 52,920 രൂപ
മെയ് 10 - 54,040 രൂപ
മെയ് 11 - 53,800 രൂപ
മെയ് 12 - 53,800 രൂപ
മെയ് 13 - 53,720 രൂപ
മെയ് 14 - 53,400 രൂപ
മെയ് 15 - 53,720 രൂപ
മെയ് 16 - 54,280 രൂപ
മെയ് 17 - 54,080 രൂപ
മെയ് 18 - 54,720 രൂപ
മെയ് 19 - 54,720 രൂപ
മെയ് 20 - 55,120 രൂപ
മെയ് 21 - 54,640 രൂപ
മെയ് 22 - 54,640 രൂപ
മെയ് 23 - 53,840 രൂപ
മെയ് 24 - 53,120 രൂപ
മെയ് 25 - 53,120 രൂപ
മെയ് 26 - 53,120 രൂപ
മെയ് 27 - 53,320 രൂപ
മെയ് 28 - 53,480 രൂപ
മെയ് 29 - 53,680 രൂപ
മെയ് 30 - 53,360 രൂപ

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia