city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Gold Price | സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; പവന് വീണ്ടും 53,000ന് താഴേക്കെത്തി

Gold
* 6575 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 
* പവന്  52,600 രൂപയിലാണ് വ്യാപാരം നടക്കുന്നത്

കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവില താഴേക്ക്. വെള്ളിയാഴ്ച (03.05.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 50 രൂപയും പവന് 400 രൂപയുമാണ് ഇടിഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6575 രൂപയിലും പവന് 52,600 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 40 രൂപയുടെയും പവന് 320 രൂപയുടെയും ഇടിവുണ്ടായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5485 രൂപയും പവന് 43,880 രൂപയുമാണ് വിപണി വില. അതേസമയം വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 87 രൂപയാണ് നിരക്ക്.

വ്യാഴാഴ്ച (02.05.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 70 രൂപയും പവന് 560 രൂപയും കൂടിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6625 രൂപയിലും പവന് 53000 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 60 രൂപയും പവന് 480 രൂപയും വർധിക്കുകയുണ്ടായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5525 രൂപയും പവന് 44200 രൂപയുമായിരുന്നു വിപണി വില.

വ്യാഴാഴ്ച വെള്ളി വിലയും വർധിച്ചിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 86 രൂപയില്‍നിന്ന് ഒരു രൂപ കൂടി 87 രൂപയായാണ് ഉയർന്നത്. പുതിയ മാസാരംഭത്തിലും സ്വർണവില ഇടിഞ്ഞിരുന്നു. ബുധനാഴ്ച (01.05.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 100 രൂപയും പവന് 800 രൂപയുമാണ് ഒറ്റയടിക്ക് കുറഞ്ഞത്.

Gold News

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia