city-gold-ad-for-blogger

Gold Price | സ്വർണവില വീണ്ടും മുകളിലേക്ക്; പവന് 200 രൂപ കൂടി

Gold

* 6665 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 

* പവന് 53,320 രൂപയിലാണ് വ്യാപാരം നടക്കുന്നത്

കൊച്ചി: (KasargodVartha) തുടർച്ചയായ ഇടിവുകൾക്ക് പിന്നാലെ സംസ്ഥാനത്ത് സ്വർണവില വീണ്ടും മുകളിലേക്ക്. തിങ്കളാഴ്ച (27.05.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും പവന് 200 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6665 രൂപയിലും പവന് 53,320 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും പവന് 160 രൂപയും വർധിച്ച് ഗ്രാമിന് 5540 രൂപയും പവന് 44320 രൂപയുമായി ഉയർന്നു. എന്നാൽ വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 97 രൂപയാണ് നിരക്ക്.

ശനിയാഴ്ച (25.05.2024) സ്വർണം, വെള്ളി നിരക്കുകളിൽ മാറ്റമുണ്ടായിരുന്നില്ല. വെള്ളിയാഴ്ച (24.05.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 90 രൂപയും പവന് 720 രൂപയും കുറഞ്ഞിരുന്നു. കൂടാതെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 80 രൂപയും പവന് 640 രൂപയും ഇടിയുകയുണ്ടായി. വെള്ളിയാഴ്ച വെള്ളി വിലയും കുറഞ്ഞിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞ് 97 രൂപയായാണ് താഴ്ന്നത്. 

Gold

വ്യാഴാഴ്ച (23.05.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 100 രൂപയും പവന് 800 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6730 രൂപയിലും പവന് 53,840 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 90 രൂപയും പവന് 720 രൂപയും കുറഞ്ഞ് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5600 രൂപയും  പവന് 44,800 രൂപയുമായിരുന്നു നിരക്ക്. വ്യാഴാഴ്ച വെള്ളി വിലയും കുറഞ്ഞിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 100 രൂപയില്‍ നിന്ന് മൂന്ന് രൂപ കുറഞ്ഞ് 97 രൂപയായാണ് താഴ്ന്നത്.

ഇക്കഴിഞ്ഞ മെയ് 20നാണ് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6890 രൂപയിലും പവന് 55,120 രൂപയിലുമാണ് അന്ന് വ്യാപാരം നടന്നത്. എന്നാൽ ശേഷം സ്വർണവില ഇടിയുകയായിരുന്നു. ചൊവ്വാഴ്ച 480 രൂപയും, വ്യാഴാഴ്ച 800 രൂപയും, വെള്ളിയാഴ്ച 720 രൂപയും കുറഞ്ഞതോടെ നാല് ദിവസത്തിനിടെ മാത്രം പവന് 2000 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ പവന് വീണ്ടും വർധിച്ചിരിക്കുന്നത്.

സ്വർണവിലയിലെ മാറ്റങ്ങൾ  (പവന്)

മെയ് 1 - 52,440 രൂപ

മെയ് 2 - 53,000 രൂപ

മെയ് 3 - 52,600 രൂപ

മെയ് 4 - 52,680 രൂപ

മെയ് 5 - 52,680 രൂപ

മെയ് 6 - 52,840 രൂപ

മെയ് 7 - 53,080 രൂപ

മെയ് 8 - 53,000 രൂപ

മെയ് 9 - 52,920 രൂപ

മെയ് 10 - 54,040 രൂപ

മെയ് 11 - 53,800 രൂപ

മെയ് 12 - 53,800 രൂപ

മെയ് 13 - 53,720 രൂപ

മെയ് 14 - 53,400 രൂപ

മെയ് 15 - 53,720 രൂപ

മെയ് 16 - 54,280 രൂപ

മെയ് 17 - 54,080 രൂപ

മെയ് 18 - 54,720 രൂപ

മെയ് 19 - 54,720 രൂപ

മെയ് 20 - 55,120 രൂപ

മെയ് 21 - 54,640 രൂപ

മെയ് 22 - 54,640 രൂപ

മെയ് 23 - 53,840 രൂപ

മെയ് 24 - 53,120 രൂപ

മെയ് 25 - 53,120 രൂപ

മെയ് 26 - 53,120 രൂപ

മെയ് 27 - 53,320 രൂപ

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia