Gold Price | തുടർച്ചയായ ഇടിവുകൾക്കൊടുവിൽ സ്വർണവിലയിൽ മാറ്റമില്ല; പവന് 53,120 രൂപയിൽ തുടരുന്നു
* പവന് 53,120 രൂപയിലാണ് വ്യാപാരം നടക്കുന്നത്
കൊച്ചി: (KasargodVartha) തുടർച്ചയായ ഇടിവുകൾക്കൊടുവിൽ സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ശനിയാഴ്ച (25.05.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6640 രൂപയിലും പവന് 53,120 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5520 രൂപയും പവന് 44,160 രൂപയുമാണ് നിരക്ക്. വെള്ളി വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 97 രൂപയിൽ തുടരുന്നു.
വെള്ളിയാഴ്ച (24.05.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 90 രൂപയും പവന് 720 രൂപയും കുറഞ്ഞിരുന്നു. കൂടാതെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 80 രൂപയും പവന് 640 രൂപയും ഇടിയുകയുണ്ടായി. വെള്ളിയാഴ്ച വെള്ളി വിലയും കുറഞ്ഞിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞ് 97 രൂപയായാണ് താഴ്ന്നത്.
വ്യാഴാഴ്ച (23.05.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 100 രൂപയും പവന് 800 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6730 രൂപയിലും പവന് 53,840 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 90 രൂപയും പവന് 720 രൂപയും കുറഞ്ഞ് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5600 രൂപയും പവന് 44,800 രൂപയുമായിരുന്നു നിരക്ക്. വ്യാഴാഴ്ച വെള്ളി വിലയും കുറഞ്ഞിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 100 രൂപയില്‍ നിന്ന് മൂന്ന് രൂപ കുറഞ്ഞ് 97 രൂപയായാണ് താഴ്ന്നത്.
ബുധനാഴ്ച (22.05.2024) സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ചൊവ്വാഴ്ച (21.05.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6830 രൂപയിലും പവന് 54,640 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 50 രൂപ ഇടിഞ്ഞ് 5690 രൂപയും പവന് 400 രൂപ കുറഞ്ഞ് 45,520 രൂപയുമായിരുന്നു നിരക്ക്. എന്നാൽ ചൊവ്വാഴ്ചയും വെള്ളിക്ക് വില കൂടിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് രണ്ട് രൂപ കൂടി 99 രൂപയായാണ് ഉയർന്നത്.
തിങ്കളാഴ്ച (20.05.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 50 രൂപയും പവന് 400 രൂപയും ഒറ്റയടിക്ക് വർധിച്ച് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6890 രൂപയിലും പവന് 55,120 രൂപയിലുമാണ് വ്യാപാരം നടന്നത്. എന്നാൽ ഇതിന് പിന്നാലെ സ്വർണവില ഇടിയുകയായിരുന്നു. ചൊവ്വാഴ്ച 480 രൂപയും, വ്യാഴാഴ്ച 800 രൂപയും, വെള്ളിയാഴ്ച 720 രൂപയും കുറഞ്ഞതോടെ നാല് ദിവസത്തിനിടെ മാത്രം പവന് 2000 രൂപയുടെ ഇടിവാണ് ഉണ്ടായത്.
സ്വർണവിലയിലെ മാറ്റങ്ങൾ (പവന്)
മെയ് 1 - 52,440 രൂപ
മെയ് 2 - 53,000 രൂപ
മെയ് 3 - 52,600 രൂപ
മെയ് 4 - 52,680 രൂപ
മെയ് 5 - 52,680 രൂപ
മെയ് 6 - 52,840 രൂപ
മെയ് 7 - 53,080 രൂപ
മെയ് 8 - 53,000 രൂപ
മെയ് 9 - 52,920 രൂപ
മെയ് 10 - 54,040 രൂപ
മെയ് 11 - 53,800 രൂപ
മെയ് 12 - 53,800 രൂപ
മെയ് 13 - 53,720 രൂപ
മെയ് 14 - 53,400 രൂപ
മെയ് 15 - 53,720 രൂപ
മെയ് 16 - 54,280 രൂപ
മെയ് 17 - 54,080 രൂപ
മെയ് 18 - 54,720 രൂപ
മെയ് 19 - 54,720 രൂപ
മെയ് 20 - 55,120 രൂപ
മെയ് 21 - 54,640 രൂപ
മെയ് 22 - 54,640 രൂപ
മെയ് 23 - 53,840 രൂപ
മെയ് 24 - 53,120 രൂപ
മെയ് 25 - 53,120 രൂപ