city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Gold Price | കുതിപ്പുകൾക്ക് പിന്നാലെ സ്വർണവിലയിൽ ഇടിവ്; 55,000 രൂപയിൽ നിന്ന് താഴേക്ക്

Gold
* 6830 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 
* പവന് 54,640 രൂപയിലാണ് വ്യാപാരം നടക്കുന്നത്

കൊച്ചി: (KasargodVartha) എക്കാലത്തെയും ഉയർന്ന നിരക്കിൽ നിന്ന് സ്വർണവില താഴേക്ക്. ചൊവ്വാഴ്ച (21.05.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 60 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6830 രൂപയിലും പവന് 54,640 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 50 രൂപ ഇടിഞ്ഞ് 5690 രൂപയും പവന് 400 രൂപ കുറഞ്ഞ് 45,520 രൂപയുമാണ് നിരക്ക്. എന്നാൽ വെള്ളിക്ക് വില കൂടി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് രണ്ട് രൂപ കൂടി 99 രൂപയായാണ് ഉയർന്നത്.

തിങ്കളാഴ്ച (20.05.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 50 രൂപയും പവന് 400 രൂപയും ഒറ്റയടിക്ക് വർധിച്ചാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6890 രൂപയിലും പവന് 55,120 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 40 രൂപ കൂടി 5740 രൂപയും പവന് 320 രൂപ വർധിച്ച് 45,920 രൂപയുമായിരുന്നു വിപണിവില. തിങ്കളാഴ്ച വെള്ളിക്കും വർധിക്കുകയുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 97 രൂപയായാണ് വർധിച്ചത്.

Gold

ശനിയാഴ്ച (18.05.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 80 രൂപയും പവന് 640 രൂപയും കൂടിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6840 രൂപയിലും പവന് 54,720 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 70 രൂപ കൂടി 5700 രൂപയും പവന് 560 രൂപ വർധിച്ച് 45,600 രൂപയുമായിരുന്നു നിരക്ക്. ശനിയാഴ്ച  വെള്ളിക്കും കൂടിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് നാല് രൂപ കൂടി 96 രൂപയായിരുന്നു വില.

സ്വർണവിലയിലെ മാറ്റങ്ങൾ  (പവന്)

മെയ് 1 - 52,440 രൂപ
മെയ് 2 - 53,000 രൂപ
മെയ് 3 - 52,600 രൂപ
മെയ് 4 - 52,680 രൂപ
മെയ് 5 - 52,680 രൂപ
മെയ് 6 - 52,840 രൂപ
മെയ് 7 - 53,080 രൂപ
മെയ് 8 - 53,000 രൂപ
മെയ് 9 - 52,920 രൂപ
മെയ് 10 - 54,040 രൂപ
മെയ് 11 - 53,800 രൂപ
മെയ് 12 - 53,800 രൂപ
മെയ് 13 - 53,720 രൂപ
മെയ് 14 - 53,400 രൂപ
മെയ് 15 - 53,720 രൂപ
മെയ് 16 - 54,280 രൂപ
മെയ് 17 - 54,080 രൂപ
മെയ് 18 - 54,720 രൂപ
മെയ് 19 - 54,720 രൂപ
മെയ് 20 - 55,120 രൂപ
മെയ് 21 - 54,640 രൂപ

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia