Gold Price | 55,000 രൂപയും കടന്ന് സ്വർണ വില; എക്കാലത്തെയും ഉയർന്ന നിരക്കിൽ പൊന്ന്
* പവന് 55,120 രൂപയിലാണ് വ്യാപാരം നടക്കുന്നത്
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണ വില എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി. തിങ്കളാഴ്ച (20.05.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 50 രൂപയും പവന് 400 രൂപയുമാണ് ഒറ്റയടിക്ക് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6890 രൂപയിലും പവന് 55,120 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 40 രൂപ കൂടി 5740 രൂപയും പവന് 320 രൂപ വർധിച്ച് 45,920 രൂപയുമാണ് വിപണിവില. വെള്ളിക്കും വർധിച്ചിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 97 രൂപയായാണ് നിരക്ക്.
ശനിയാഴ്ച (18.05.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 80 രൂപയും പവന് 640 രൂപയും വർധിച്ചിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6840 രൂപയിലും പവന് 54,720 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 70 രൂപ കൂടി 5700 രൂപയും പവന് 560 രൂപ വർധിച്ച് 45,600 രൂപയുമായിരുന്നു നിരക്ക്. ശനിയാഴ്ച വെള്ളിക്കും കൂടിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് നാല് രൂപ കൂടി 96 രൂപയായാണ് ഉയർന്നത്.
ഇതാദ്യമായാണ് സ്വർണവില 55,000 കടക്കുന്നത്. ശനിയാഴ്ചയുടെ റെകോർഡാണ് മറികടന്നത്. 24 കാരറ്റ് സ്വർണക്കട്ടിക്ക് കിലോഗ്രാമിന് ബാങ്ക് നിരക്ക് 78 ലക്ഷം രൂപയ്ക്ക് അടുത്തായി. അന്താരാഷ്ട്ര സ്വർണവില 2437 ഡോളറും, ഇൻഡ്യൻ രൂപയുടെ വിനിമയ നിരക്ക് 83.27 ലും ആണ്. രാജ്യാന്തര വെള്ളി വില 32.36 ഡോളറിലാണ്.
സ്വർണവിലയിലെ മാറ്റങ്ങൾ (പവന്)
മെയ് 1 - 52,440 രൂപ
മെയ് 2 - 53,000 രൂപ
മെയ് 3 - 52,600 രൂപ
മെയ് 4 - 52,680 രൂപ
മെയ് 5 - 52,680 രൂപ
മെയ് 6 - 52,840 രൂപ
മെയ് 7 - 53,080 രൂപ
മെയ് 8 - 53,000 രൂപ
മെയ് 9 - 52,920 രൂപ
മെയ് 10 - 54,040 രൂപ
മെയ് 11 - 53,800 രൂപ
മെയ് 12 - 53,800 രൂപ
മെയ് 13 - 53,720 രൂപ
മെയ് 14 - 53,400 രൂപ
മെയ് 15 - 53,720 രൂപ
മെയ് 16 - 54,280 രൂപ
മെയ് 17 - 54,080 രൂപ
മെയ് 18 - 54,720 രൂപ
മെയ് 19 - 54,720 രൂപ
മെയ് 20 - 55,120 രൂപ