Gold Price | ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം; പവന് ഒറ്റയടിക്ക് കൂടിയത് 640 രൂപ
* പവന് 54,720 രൂപയിലാണ് വ്യാപാരം നടക്കുന്നത്
കൊച്ചി: (KasargodVartha) സ്വർണ വില ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കിലേക്ക് ഉയർന്നു. ശനിയാഴ്ച (18.05.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 80 രൂപയും പവന് 640 രൂപയുമാണ് ഒറ്റയടിക്ക് വർധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6840 രൂപയിലും പവന് 54,720 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 70 രൂപ കൂടി 5700 രൂപയും പവന് 560 രൂപ വർധിച്ച് 45,600 രൂപയുമാണ് നിരക്ക്. വെള്ളിക്കും വർധിച്ചിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് നാല് രൂപ കൂടി 96 രൂപയായാണ് ഉയർന്നത്.
വെള്ളിയാഴ്ച (17.05.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6760 രൂപയിലും പവന് 54,080 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപ കുറഞ്ഞ് 5630 രൂപയും പവന് 160 രൂപ ഇടിഞ്ഞ് 45,040 രൂപയുമായിരുന്നു വിപണിവില. എന്നാൽ വെള്ളിയാഴ്ച വെള്ളി വിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 92 രൂപയായിരുന്നു നിരക്ക്.
ഇക്കഴിഞ്ഞ ഏപ്രിൽ 18ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6815 രൂപയും പവന് 54,520 രൂപയും രേഖപ്പെടുത്തിയതായിരുന്നു ഇതുവരെ സ്വർണത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില. അതാണിപ്പോൾ മറികടന്നിരിക്കുന്നത്. 24 കാരറ്റിന്റെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 76 ലക്ഷം രൂപയ്ക്ക് മുകളിലായി. രൂപയുടെ വിനിമയ നിരക്ക് 83.36 ആണ്. അന്താരാഷ്ട്ര സ്വർണവില ഔൺസിന് 2414 ഡോളറാണ്. വെള്ളിയുടെ വില കഴിഞ്ഞ നാല് വർഷത്തെ ഉയർന്ന നിരക്കിലാണ് ഇപ്പോഴുള്ളത്.
സ്വർണവില ഉയരാനുള്ള പ്രധാന കാരണങ്ങൾ
റഷ്യ-യുക്രൈൻ യുദ്ധവും, മിഡിൽ ഈസ്റ്റ് സംഘർഷങ്ങളും ഇപ്പോഴും അന്തരീക്ഷത്തിൽ നിലനിൽക്കുന്നതിനാൽ ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ കാരണം സ്വർണം സുരക്ഷിത നിക്ഷേപം ആയി കാണുന്നുണ്ട്. സെൻട്രൽ ബാങ്കുകൾ തങ്ങളുടെ കരുതൽ ശേഖരം നിലനിർത്താൻ സ്വർണം ശേഖരിക്കുന്നു. യുഎസ് നാണയപ്പെരുപ്പം താഴോട്ടുള്ള ആക്കം കാണിക്കുകയും തൊഴിലില്ലായ്മ കൂടുകയും വേതനം കുറയുകയും ചെയ്യുന്നതിനാൽ, പ്രതീക്ഷിച്ചതിലും വേഗത്തിൽ ഫെഡറൽ പലിശനിരക്ക് കുറയ്ക്കുന്നതിനുള്ള പ്രക്രിയയിലായിരിക്കുമെന്ന് ധാരണ ഉണ്ടാക്കി. സമീപകാല ചൈനീസ് സാമ്പത്തിക ഡാറ്റകൾ പ്രതീക്ഷിച്ചതിലും കൂടുതൽ ശക്തിപ്പെട്ടു. ഇന്ത്യയും ചൈനയും കൂടുതൽ സ്വർണം വാങ്ങിക്കുന്നത് റിപോർടുകൾ ഉണ്ട്. ഇതെല്ലാം സ്വർണവില കുത്തനെ ഉയരാൻ കാരണമായി.
സ്വർണവിലയിലെ മാറ്റങ്ങൾ (പവന്)
മെയ് 1 - 52,440 രൂപ
മെയ് 2 - 53,000 രൂപ
മെയ് 3 - 52,600 രൂപ
മെയ് 4 - 52,680 രൂപ
മെയ് 5 - 52,680 രൂപ
മെയ് 6 - 52,840 രൂപ
മെയ് 7 - 53,080 രൂപ
മെയ് 8 - 53,000 രൂപ
മെയ് 9 - 52,920 രൂപ
മെയ് 10 - 54,040 രൂപ
മെയ് 11 - 53,800 രൂപ
മെയ് 12 - 53,800 രൂപ
മെയ് 13 - 53,720 രൂപ
മെയ് 14 - 53,400 രൂപ
മെയ് 15 - 53,720 രൂപ
മെയ് 16 - 54,280 രൂപ
മെയ് 17 - 54,080 രൂപ
മെയ് 18 - 54,720 രൂപ